ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ. ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 8.30നാണ് ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച. ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായതിന് ശേഷം കേരള മുഖ്യമന്ത്രിയുമായി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.
വൈകിട്ട് കേരള ഹൗസിൽ കേന്ദ്ര സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി വിരുന്നൊരുക്കും. നീതി ആയോഗ് വൈസ് ചെയർമാൻ ഉൾപ്പെടെ 49 കേന്ദ്ര സെക്രട്ടറിമാർക്കാണ് ക്ഷണം. വിരുന്നിൽ ചീഫ് സെക്രട്ടറിയും പങ്കെടുക്കും. അടുത്ത രണ്ടു ദിവസങ്ങളിൽ ചേരുന്ന പി.ബി. യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.