'കടയില്‍ചെന്ന് സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുപോകുന്നു'; തലസ്ഥാനവാസികൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: July 16, 2020, 9:48 PM IST
'കടയില്‍ചെന്ന് സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുപോകുന്നു'; തലസ്ഥാനവാസികൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
മുഖ്യമന്ത്രി പ‌ിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: ഒരു നിയന്ത്രണവും പാലിക്കാതെ ഒരു കടയില്‍ ആളുകള്‍ ചെല്ലുകയും സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുപോകുന്ന അനുഭവം നമ്മളെയെല്ലാം ചിന്തിപ്പിക്കേണ്ടതാണെന്ന് തലസ്ഥാന വാസികളെ മുഖ്യമന്ത്രി ഓർമിപ്പിച്ചു. തുണിക്കടയില്‍ ഇത്ര വലിയ രോഗബാധ വന്നെങ്കില്‍ സമൂഹത്തില്‍ എത്രമാത്രം അപകടം വിതച്ചിരിക്കുമെന്ന് ആശങ്കപ്പെടണമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 301 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടം തിരിച്ചറിയാത്ത 16 പേര്‍ വേറെയും. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 ജീവനക്കാര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണിത്.

ഇന്ന് അതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തതില്‍ 17 എണ്ണം പോസിറ്റീവാണ്.  അവിടെനിന്നുള്ള ഫലം ഇനിയും വരാനുണ്ട്. ദിവസേന നൂറുകണക്കിനു പേരാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നു പോകുന്നത്. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുക പ്രായോഗികമല്ല. മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവര്‍ ഏറെയും തമിഴ്നാട്ടുകാരായതിനാല്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ട്. ഈ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. സമാനമായ രീതിയില്‍ തമിഴ്നാട്ടില്‍നിന്ന് കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന മറ്റു സ്ഥാപനങ്ങളുമുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ഉള്‍പ്പെടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

പാറശ്ശാല അടക്കമുള്ള അതിർത്തി പ്രദേശങ്ങളും തീരപ്രദേശങ്ങളും  രോഗികളുടെ എണ്ണം അനുദിനം പെരുകുന്നു. കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ വെല്ലുവിളിയും ഇരട്ടിയാക്കുകയാണ്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
TRENDING:Covid19 Hotspots| സംസ്ഥാനത്ത് 35 പുതിയ ഹോട്ട്സ്പോട്ടുകൾ; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി
[NEWS]
'ബാങ്കിൽ നിന്ന് 30 സെക്കൻഡുകൊണ്ട് 10 ലക്ഷം മോഷ്ടിച്ച് പത്തുവയസുകാരൻ; സംഭവം ജീവനക്കാരും കസ്റ്റമേഴ്സും ഉള്ളപ്പോൾ
[NEWS]
Covid 19 in Kerala | ഇന്ന് 722 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 481പേർക്ക് ; ആകെ രോഗബാധിതർ പതിനായിരം കടന്നു
[NEWS]


അഴൂർ ഗ്രാമപഞ്ചായത്തിലെ കൊട്ടാരംതുരുത്ത്, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കടകംപള്ളി, കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ, പൊയ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂർ, പൊഴിക്കര ബീച്ച്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ശാർക്കര, ചിറയിൻകീഴ്, വലിയകട, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കൊടങ്കര, കാരോട് ഗ്രാമപഞ്ചായത്തിലെ വടക്കേപുതുവീട്, പ്ലാമൂട്ടുകട, അയിര, കാന്തള്ളൂർ, പൂവാർ ഗ്രാമപഞ്ചായത്തിലെ പുവാർ ബണ്ട്, പൂവാർ ടൗൺ, പൂവാർ, വരവിളത്തോപ്പ്, ബീച്ച്, ഇരിക്കാലുവിള, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാൽകുളങ്ങര, ആലത്തൂർ, ത്രിപ്പലവൂർ, അരുവിക്കര, മാരായമുട്ടം, അയിരൂർ, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആലമുക്ക്, പൂവച്ചൽ, കാട്ടാക്കട ചന്ത, പുളിങ്കോട്, തട്ടാമ്പാറ എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി.

ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റിനു സോണിനു പുറത്തുപോകാൻ പാടില്ല. സർക്കാർ മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
Published by: Gowthamy GG
First published: July 16, 2020, 9:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading