നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • രക്ഷിതാക്കളേ, കുട്ടികളുടെ കാര്യം ശ്രദ്ധിക്കുക; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

    രക്ഷിതാക്കളേ, കുട്ടികളുടെ കാര്യം ശ്രദ്ധിക്കുക; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

    അവധിക്കാലം തുടങ്ങിയതോടെ കുട്ടികൾ അപകടത്തിൽപ്പെടുന്ന സംഭവം തുടർക്കഥയായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

    drowning

    drowning

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: അവധിക്കാലം തുടങ്ങിയതോടെ കുട്ടികൾ അപകടത്തിൽപ്പെടുന്ന സംഭവം തുടർക്കഥയായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ വളരെയധികം സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

      മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

      അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ വേനൽചൂടിനെ ഗൗരവമായി കാണണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

      മമ്മൂട്ടിയുടെ ഗൾഫ് പരിപാടി; ആ ആഗ്രഹം സാധിച്ചു കൊടുത്തതിന് യു.എ.ഇ. യുവാവിന് ആദരം

      ഇതിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ട്. അവധിക്കാലം ആഘോഷമാക്കുന്നതിനിടയിൽ കുട്ടികൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാകും കുട്ടികൾ. എന്നാൽ രക്ഷിതാക്കൾ വളരെ അധികം സൂക്ഷിക്കണം. കുട്ടികൾ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം. നീന്തൽ അറിയാത്തവർ പ്രത്യേകിച്ചും. രക്ഷിതാക്കളോ മുതിർന്നവരോ ഇല്ലാതെ കുട്ടികൾ കുളിക്കാൻ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തിൽ പുലർത്തണം.
      First published:
      )}