'മാനേജ്മെന്‍റുകളുടെ വിരട്ടൽ വേണ്ട' വേണ്ടി വന്നാൽ സ്കൂളുകൾ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

സ്കൂളുകൾ സർക്കാർ എടുത്തുകൊള്ളൂ എന്നാണ് ഭീഷണിയെങ്കിൽ ശമ്പളം കൊടുക്കുന്ന സർക്കാരിന് വാടക നൽകാനാണോ പ്രയാസമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

News18 Malayalam | news18
Updated: February 9, 2020, 9:25 PM IST
'മാനേജ്മെന്‍റുകളുടെ വിരട്ടൽ വേണ്ട' വേണ്ടി വന്നാൽ സ്കൂളുകൾ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: February 9, 2020, 9:25 PM IST
  • Share this:
ആലപ്പുഴ: സ്കൂൾ മാനേജ്മെന്റുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വേണമെങ്കിൽ സ്കൂളുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാർ തയ്യാർ‌. മാനേജ്മെന്റുകളുടെ വിരട്ടൽ വേണ്ടെന്നും ശമ്പളം കൊടുക്കുന്ന സർക്കാരിന് വാടക ബുദ്ധിമുട്ടല്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

എയ്‌ഡഡ്‌ സ്കൂൾ നിയമനങ്ങളിലെ സർക്കാർ ഇടപെടലിൽ വിയോജിപ്പ് പ്രകടിപ്പിച്ച സ്കൂൾ മാനേജ്മെന്റുകൾക്കു ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സ്കൂളുകൾ സർക്കാർ എടുത്തുകൊള്ളൂ എന്നാണ് ഭീഷണിയെങ്കിൽ ശമ്പളം കൊടുക്കുന്ന സർക്കാരിന് വാടക നൽകാനാണോ പ്രയാസമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: കൊല്ലം കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അച്ഛനും മക്കളും മുങ്ങിമരിച്ചു

സംശുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന മാനേജ്മന്റുകൾക്ക് പ്രശ്നം ഉണ്ടാകില്ല. ചിലരുടെ അപഥ സഞ്ചാരം കണ്ടില്ലെന്നു നടിക്കാൻ ആകില്ല. ഒരു ക്ലാസ്സിൽ ഒരു കുട്ടി അധികമായി വന്നാൽ പോലും പുതിയ തസ്തികകൾ സൃഷ്ടിക്കുകയാണ്. തസ്തികൾ സൃഷ്ടിക്കപ്പെടുന്നത് സർക്കാർ കൂടി അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് നിർദ്ദേശം ഒരിക്കലും സ്കൂൾ മാനേജ്‌മെന്റുകൾക്ക് എതിരല്ലെന്നും കച്ചവട താല്പര്യം മാത്രം ലക്ഷ്യം വെക്കുന്നവരെ ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
First published: February 9, 2020, 9:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading