• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Pinarayi Vijayan | മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും

  • Share this:
    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി(PM Narendra Modi) ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാകും കൂടിക്കാഴ്ച. സില്‍വര്‍ലൈന്‍ പദ്ധതിയുടെ(Silverline Project) അനുമതിയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചര്‍ച്ചയാകും. സംസ്ഥാനത്ത് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

    കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കെ റെയില്‍ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അംഗീകാരം നല്‍കിയിട്ടില്ല.

    Also Read-K Rail | മതില്‍ ചാടിക്കടന്ന് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചു; കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; വി മുരളീധരന്‍

    സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായ പ്രതിഷേധം വ്യാപകമാകുകയാണ്. എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു.

    Also Read-K Rail | സജി ചെറിയാന്‍ ഇടപെട്ട് അലൈന്‍മെന്റില്‍ മാറ്റം വരുത്തി; ബന്ധുക്കളുടെ വീട് ഒഴിവാക്കി; ആരോപണവുമായി സമരസമിതി

    അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

    Also Read-K Rail | സജി ചെറിയാന്‍ വീട് പോവാതിരിക്കാന്‍ അലൈന്‍മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍; നിഷേധിച്ച് മന്ത്രി

    ഭൂമി ഏറ്റെടുക്കലല്ലെന്നും സാമൂഹിക ആഘാത പഠനം മാത്രമാണ് നടത്തുന്നതെന്നുമാണ് കേരള സര്‍ക്കാര്‍ പറയുന്നത്. സാമൂഹികാഘാത പഠനമെന്നാല്‍ ജനങ്ങളെ ഭയപ്പെടുത്തുകയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് എംപി കെ.സി വേണു ഗോപാല്‍ സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
    Published by:Jayesh Krishnan
    First published: