HOME » NEWS » Kerala » CHIEF MINISTER PINARAYI VIJAYAN WITH EXPLANATION IN DEEP SEA CONTROVERSY

ആഴക്കടൽ വിവാദം: ദല്ലാൾ ഇടപെട്ടു; ചെന്നിത്തലയുടെ കൂടെ മുമ്പും ഇപ്പോഴും ഉള്ളവർ ഗൂഡാലോചന നടത്തി; പിണറായി വിജയൻ

ഗൂഢാലോചനയിൽ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കു വഹിച്ചു കൊണ്ടാണ് കാര്യങ്ങൾ നടത്തിയത്. ഈ പറയുന്ന മഹാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതിൽ അയാൾ ഇരിക്കുന്ന പദവി പ്രകാരം തെറ്റില്ല.

News18 Malayalam | news18
Updated: March 25, 2021, 5:07 PM IST
ആഴക്കടൽ വിവാദം: ദല്ലാൾ ഇടപെട്ടു; ചെന്നിത്തലയുടെ കൂടെ മുമ്പും ഇപ്പോഴും ഉള്ളവർ ഗൂഡാലോചന നടത്തി; പിണറായി വിജയൻ
പിണറായി വിജയൻ
  • News18
  • Last Updated: March 25, 2021, 5:07 PM IST
  • Share this:
കൊല്ലം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ദല്ലാളിന്റെ ഇടപെടലുണ്ടായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ കൂടെ ഇപ്പോഴുള്ളവർക്കും മുൻപുള്ളവർക്കും ദല്ലാളിന്റെ ഇടപെടലുണ്ടായ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഗൂഢാലോചനകൾ തെളിയുമെന്നും തന്റെ ഓഫീസിനെ കളങ്കിതമാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ആഴക്കടൽ കരാറെന്ന് ആരോപണത്തിനോട് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ എല്ലാത്തിലേക്കും വലിച്ചിഴയ്ക്കുകയാണ്. ഭയങ്കര കാര്യമല്ലേ പുറത്തു വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെങ്കിലും തുടക്കം മുതൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇന്നത്തെ കാലത്ത് ഒന്നും അത്ര രഹസ്യമല്ലെന്ന് എല്ലാവരും മനസിലാക്കണം. മത്സ്യത്തൊഴിലാളികൾ നല്ല നിലയ്ക്ക് വികാരപരമായി ചിന്തിക്കുന്നവരാണ്. കടലിന്റെ അവകാശവുമായി ബന്ധപ്പെട്ട് സർക്കാർ തെറ്റായ നടപടി സ്വീകരിക്കുന്നു എന്ന ബോധ്യം അവർക്കിടയിൽ ഉണ്ടാക്കിയാൽ വലിയ വികാരം ഉണ്ടാകും. ഇതിന് വേണ്ട ഗൂഢാലോചന ആദ്യം അരങ്ങേറിയിരുന്നെന്നും ദല്ലാൾ എന്നറിയപ്പെടുന്ന ആളടക്കം ഇടപെട്ടുവെന്നാണ് കേൾക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

BREAKING | തിരിച്ചറിഞ്ഞില്ല; എംഎൽഎയെ കഴുത്തിൽ പിടിച്ച് തള്ളിമാറ്റി മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ

ഗൂഢാലോചനയിൽ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കു വഹിച്ചു കൊണ്ടാണ് കാര്യങ്ങൾ നടത്തിയത്. ഈ പറയുന്ന മഹാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതിൽ അയാൾ ഇരിക്കുന്ന പദവി പ്രകാരം തെറ്റില്ല. അഡീഷണൽ സെക്രട്ടറിയെ ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന ഒരാൾ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ അപാകതയൊന്നുമില്ല. പക്ഷേ, ബന്ധപ്പെട്ടത് ദുരുദ്ദേശത്തോടെയാണ്. ഇങ്ങനെയാണ് കാര്യങ്ങൾ എന്ന് ഈ മഹാൻ അറിയിക്കുകയാണ്. അപ്പോൾ ഒരു സ്വാഭാവിക മറുപടി കൊടുക്കുമല്ലോ അതാണ് രേഖ എന്നു പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍. പ്രശാന്തിനേയാണ് മുഖ്യമന്ത്രി മഹാന്‍ എന്ന് വിശേഷിപ്പിച്ചത്.

'വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നു'- മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം, നിരവധി കാര്യങ്ങളാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവച്ചത്. ഇടതുപക്ഷവും എൻ എസ് എസും ശത്രുപക്ഷത്തു നിൽക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു. പിണറായി എൻ എസ് എസിനെതിരെ എന്തോ പറഞ്ഞുവെന്ന് ചിലർ പ്രചരിപ്പിച്ചു. അതിനു മറുപടിയെന്നോണം എൻ എസ് എസ് പ്രതിനിധിയും പ്രതികരിച്ചു. മന്നം ജയന്തിക്ക് അവധി പ്രഖ്യാപിക്കുന്നതിന് തടസ്സമായത് റിസർവ് ബാങ്ക് തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Youtube Video

ഒരു കാലത്തുമില്ലാത്ത തരത്തിൽ എൽ ഡി എഫിന് ജനപിന്തുണ വർദ്ധിക്കുകയാണെന്നും സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന തോന്നലാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷുക്കിറ്റും ക്ഷേമ പെൻഷനും ഏപ്രിൽ ആറിന് മുൻപ് കൊടുക്കുന്നത് വോട്ടിനു വേണ്ടിയെന്നാണ് പറയുന്നത്. കുട്ടികൾക്കുള്ള അരി നൽകുന്നതിനെയും എതിർക്കുന്നു. കിറ്റ് വിഷുക്കിറ്റ് ആണെന്ന് ആരാണ് പറഞ്ഞത്. ഈസ്റ്റർ ഏപ്രിൽ നാലിനാണ്. ജനങ്ങൾ കഷ്ടപ്പെടണമെന്ന് എന്തിന് ശഠിക്കുന്നെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനുള്ള മാനസികാസ്ഥയാണ് പ്രതിപക്ഷത്തിനെന്നും ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും മുടക്കാൻ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചതിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. എന്താണ് മാറ്റി വയ്ക്കാൻ കാരണം എന്ന് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണ് അതെന്നും അതിൽ ഇടപെടാൻ ഗവൺമെന്റിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Joys Joy
First published: March 25, 2021, 5:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories