Chief Minister Press Meet | ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം; ഇന്ന് വൈകിട്ട് ആറ് മണിക്ക്

മുഖ്യമന്ത്രി  പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്തകളെത്തിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലോ അല്ലെങ്കിൽ ആവശ്യമുള്ള സാഹചര്യങ്ങളിലോ മാത്രം വാര്‍ത്താസമ്മേളനം നടത്തിയാല്‍ മതിയെന്ന തരത്തിലായിരുന്നു പുതിയ തീരുമാനം.

News18 Malayalam | news18-malayalam
Updated: June 11, 2020, 2:55 PM IST
Chief Minister Press Meet | ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം; ഇന്ന് വൈകിട്ട് ആറ് മണിക്ക്
pinarayi vijayan press meet
  • Share this:
തിരുവനന്തപുരം: കോവിഡ് അവലോകനയോഗത്തിന് ശേഷം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നടത്തി വന്നിരുന്ന പ്രതിദിനം വാർത്താസമ്മേളനം ജനപ്രീതി നേടിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി വലിയൊരു കൂട്ടം പ്രേക്ഷകർ കേരളമുഖ്യന്‍റെ വാർത്താസമ്മേളനങ്ങൾക്കായി ഉണ്ടായിരുന്നു.

എന്നാൽ  പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്തകളെത്തിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലോ അല്ലെങ്കിൽ ആവശ്യമുള്ള സാഹചര്യങ്ങളിലോ മാത്രം വാര്‍ത്താസമ്മേളനം നടത്തിയാല്‍ മതിയെന്ന തരത്തിലായിരുന്നു പുതിയ തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടായിട്ടുമില്ല. ‌ആ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കാൻ മാധ്യമങ്ങൾ മുന്നിലെത്തുമെന്ന അറിയിപ്പ് വന്നിരിക്കുന്നത്.

TRENDING:Covid 19 | 24 മണിക്കൂറിനിടെ 9996 പോസിറ്റീവ് കേസുകൾ; 357 മരണം: രാജ്യത്ത് രോഗബാധിതർ 2.8 ലക്ഷം കടന്നു [NEWS]നിലാവായി നിശാഗന്ധി: ഒരു രാത്രിയിൽ വിരിഞ്ഞ 33 പൂക്കളുടെ ആൽബം [PHOTOS]Covid 19| അമ്മ മരിച്ചു; മുത്തശ്ശിയുടെ മൃതദേഹം അഴുകിയ നിലയിൽ ആശുപത്രിയിലെ ശുചിമുറിയിൽ; ദുരന്തകഥ വിവരിച്ച് മുംബൈ നിവാസി [NEWS]
ഇതാദ്യമായല്ല മുഖ്യമന്ത്രി പ്രതിദിന വാർത്താസമ്മേളനം നിർത്തുന്നത്. നേരത്തെ ഇത് പോലെ തീരുമാനമെടുത്തപ്പോൾ പ്രതിപക്ഷം അടക്കം വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. സ്പ്രിംഗ്ളർ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ചോദ്യങ്ങൾ നേരിടാൻ ഭയന്നാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചതെന്നായിരുന്നു വിമർശനം. അല്ലാതെയും പലതരത്തിൽ ഈ വാർത്താസമ്മേളനം വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. എന്നാൽ വിമർശകരുടെ വായടപ്പിച്ചു കൊണ്ട് അന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനം പുനരാരംഭിക്കുകയായിരുന്നു.
First published: June 11, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading