• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യൂണിവേഴ്സിറ്റി കോളജിൽ നടന്നത് ഒരു കലാലയത്തിലും നടക്കാൻ പാടില്ലാത്തത്': ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

'യൂണിവേഴ്സിറ്റി കോളജിൽ നടന്നത് ഒരു കലാലയത്തിലും നടക്കാൻ പാടില്ലാത്തത്': ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

'കേസ് അന്വേഷണത്തിലടക്കം ഒരുതരം ലാഘവത്വവും ഉണ്ടാകില്ല'

ഫയൽ ചിത്രം

ഫയൽ ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ഒരു കലാലയത്തിലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘര്‍ഷമുണ്ടായപ്പോൾ തന്നെ നടപടി എടുത്തു. സര്‍ക്കാര്‍ എന്ന നിലയിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തിലടക്കം ഒരു തരം ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

    യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവും കത്തിക്കുത്തിനും അറസ്റ്റിനും പിന്നാലെ, മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫഐയുടെ യൂണിറ്റ് മുറിയിൽ നിന്നും സർവകലാശാല ഉത്തക്കടലാസുകൾ അടക്കം പിടിച്ചെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും സ്പീക്കർ പി ശ്രീരാമകൃഷ്ണനും അടക്കമുള്ളവർ യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന ആക്രമണങ്ങളെ തള്ളിപ്പറഞ്ഞിരുന്നു.

    First published: