'ഋഷി തുല്യമായ ജീവിതം'; പി പരമേശ്വരന് ചുവന്ന റോസാപൂക്കളുമായി പിണറായി വിജയൻ

കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ താത്വിക ആചാര്യനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ച വാക്കുകൾ.

News18 Malayalam | news18
Updated: February 10, 2020, 4:56 PM IST
'ഋഷി തുല്യമായ ജീവിതം'; പി പരമേശ്വരന് ചുവന്ന റോസാപൂക്കളുമായി പിണറായി വിജയൻ
പി പരമേശ്വരന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി
  • News18
  • Last Updated: February 10, 2020, 4:56 PM IST
  • Share this:
തിരുവനന്തപുരം: "അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ". കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ താത്വിക ആചാര്യനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ച വാക്കുകൾ.രാവിലെ എട്ടരയോടെ അയ്യങ്കാളി ഹാളിലെത്തിയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അര്‍പ്പിച്ചത്. വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പി. പരമേശ്വരനെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അനുശോചന സന്ദേശത്തിലും പറ‍ഞ്ഞിരുന്നു.

ALSO READ:  ഷഹീൻബാഗ് പ്രതിഷേധം: ഡൽഹി പൊലീസിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നോട്ടീസ്

പതിറ്റാണ്ടുകളോളം പി പരമേശ്വരന്‍റെ കര്‍മ്മ മണ്ഡലമായിരുന്നു തിരുവനന്തപുരം. ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനത്തും അയ്യങ്കാളി ഹാളിലും നടന്ന പൊതുദര്‍ശന ചടങ്ങിൽ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് പ്രമുഖരുടെ നീണ്ട നിരയാണ്.

രാത്രി ഒറ്റപ്പാലത്തു നിന്നും തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം രാവിലെ ഏഴര വരെ ഭാരതീയ വിചാര കേന്ദ്രത്തിലും അതിന് ശേഷം അയ്യങ്കാളി ഹാളിലും പൊതുദര്‍ശനത്തിന് വച്ചു. മന്ത്രിമാരും എംഎൽഎമാരും അടക്കം ജനപ്രതിനിധികളും സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡയും വി മുരളീധരനും മുഴുവൻ സമയവും പി പരമേശ്വരന്റെ ഭൗതിക ശരീരത്തെ അനുഗമിച്ചു.
First published: February 10, 2020, 2:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading