'മന്ത്രിമാരുടെ അദാലത്ത് സാമൂഹിക അകലംപാലിച്ച്; ആള്‍ക്കൂട്ടമായി തോന്നുന്നത് അകലെനിന്ന് ഫോട്ടോ എടുക്കുന്നതിനാല്‍': മുഖ്യമന്ത്രി
'മന്ത്രിമാരുടെ അദാലത്ത് സാമൂഹിക അകലംപാലിച്ച്; ആള്‍ക്കൂട്ടമായി തോന്നുന്നത് അകലെനിന്ന് ഫോട്ടോ എടുക്കുന്നതിനാല്‍': മുഖ്യമന്ത്രി
'തെരഞ്ഞെടുപ്പ് പ്രചരണ ജാഥകള്‍ നടത്തേണ്ട എന്നുപറഞ്ഞിട്ടില്ല. എന്നാല്‍ അവിടെ ആളുകളെ കൂട്ടത്തോടെ തലയിലേറ്റി കൊണ്ടുനടക്കുകയാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെയാണ് ഈ പൊക്കി നടക്കുന്നത്. അത് നല്കുന്ന സന്ദേശമെന്താണ്?'
തിരുവനന്തപുരം: സാമൂഹിക അകലംപാലിച്ചാണ് മന്ത്രിമാരുടെ അദാലത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ആളുകള്‍ വിട്ടു വിട്ടാണ് ഇരിക്കുന്നത്. സാധാരണ നിലയിലുള്ള ജാഗ്രത പാലിച്ചുകൊണ്ടു തന്നെയാണ് ആളുകളില്‍ നിന്ന് പരാതി സ്വീകരിക്കുന്നത്. അകലെ നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ ആള്‍ക്കൂട്ടമായി കാണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയെ തെറ്റായി ചിത്രീകരിക്കുന്നതിന് വേണ്ടി മാത്രമാണ് അവരുടെ അദാലത്തില്‍ ആള്‍ക്കൂട്ടമുണ്ടായെന്ന പ്രചാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണ ജാഥകള്‍ നടത്തേണ്ട എന്നുപറഞ്ഞിട്ടില്ല. എന്നാല്‍ അവിടെ ആളുകളെ കൂട്ടത്തോടെ തലയിലേറ്റി കൊണ്ടുനടക്കുകയാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെയാണ് ഈ പൊക്കി നടക്കുന്നത്. അത് നല്കുന്ന സന്ദേശമെന്താണ്. അതിനെ കുറിച്ച് എന്താണ് മൗനം പാലിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ചെത്തുകാരന്റെ മകനായതിൽ അപമാനമില്ലെന്നും അഭിമാനം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.ചെത്തുകാരന്റെ മകനാണ് താനെന്നും ആ വിളി താന്‍ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെത്തുകാരന്റെ മകനെന്ന് വിളിച്ചതുകൊണ്ട് ആക്ഷേപിച്ചതായി ഞാന്‍ കാണുന്നില്ല. ജേഷ്ഠൻ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാമായിരുന്നു. അത് അഭിമാനമുള്ള കാര്യമായിട്ടാണ് കാണുന്നത്. തന്റേത് കർഷക കുടുംബമാണ്. ചെത്തുകാരന്റെ മകന് എന്നത് അപമാനമായി കാണുന്നില്ല. കെ.സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു.
ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന ആളാണ് താൻ. എന്തെങ്കിലും ദുര്‍വൃത്തിയിൽ ഏർപ്പെട്ട ആളിന്റെ മകനാണെന്നു പറഞ്ഞാൽ ജാള്യത തോന്നാം. ഇതിൽ അങ്ങനെ തോന്നേണ്ട കാര്യമില്ല. ഒരു തൊഴിലെടുത്ത് ജീവിച്ച ആളിന്റെ മകൻ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.