നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൃഷി അഭിവൃദ്ധിപ്പെടുത്തണം; അടുത്ത രണ്ടു വർഷത്തിനുള്ളിൽ 25000 ഹെക്ടറിൽ നെൽക്കൃഷിയെന്ന് മുഖ്യമന്ത്രി

  കൃഷി അഭിവൃദ്ധിപ്പെടുത്തണം; അടുത്ത രണ്ടു വർഷത്തിനുള്ളിൽ 25000 ഹെക്ടറിൽ നെൽക്കൃഷിയെന്ന് മുഖ്യമന്ത്രി

  കാർഷിക മേഖലയിൽ കൂടുതൽ യുവാക്കളുടെ പങ്കാളിത്തമുണ്ടാകണമന്നും മുഖ്യമന്ത്രി പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കണമെന്നും കേരളത്തിൽ തരിശുഭൂമിയിൽ കൃഷി ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തരിശുഭൂമിയിൽ കൃഷി നടത്താൻ കൃഷി വകുപ്പിന്റെ വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

   കാർഷിക മേഖലയിൽ കൂടുതൽ യുവാക്കളുടെ പങ്കാളിത്തമുണ്ടാകണമന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 25000 ഹെക്ടറിൽ നെൽക്കൃഷി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം‍ [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]

   മഹാമാരിയുടെ രൗദ്രഭാവം വന്നാലും നേരിടാൻ കഴിയണം. ഇതിന്റെ ഭാഗമായി കരുതൽ നടപടി വേണം.മഹാമാരിയുടെ രൗദ്രഭാവം മനസിലാക്കി കൊണ്ട് അത് നേരിടാനുള്ള നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

       നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങൾ സ്റ്റോക്ക് ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കത്തിനും തടസമില്ല. എന്നാൽ പ്രതിസന്ധി തുടർന്നാൽ സ്ഥിതി മാറുമെന്നും കാർഷിക മേഖലയിൽ വലിയ ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
   First published: