• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Independence Day 2019: സ്വാതന്ത്ര്യദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണ പ്രക്രിയയ്ക്കും അർപ്പിക്കണം; മുഖ്യമന്ത്രി

73rd Independence Day 2019: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണ പ്രക്രിയയ്ക്കും ആത്മാർഥമായി പുനരർപ്പിച്ചു കൊണ്ടാകട്ടേ സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് മുഖ്യമന്ത്രി

news18-malayalam
Updated: August 15, 2019, 10:00 AM IST
Independence Day 2019: സ്വാതന്ത്ര്യദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണ പ്രക്രിയയ്ക്കും അർപ്പിക്കണം; മുഖ്യമന്ത്രി
പിണറായി വിജയൻ
news18-malayalam
Updated: August 15, 2019, 10:00 AM IST
തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരങ്ങളുടെ സ്മരണയ്ക്ക് മുന്നിൽ പ്രണമിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന പ്രസംഗം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണ പ്രക്രിയയ്ക്കും ആത്മാർഥമായി പുനരർപ്പിച്ചു കൊണ്ടാകട്ടേ സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി.

also read: ചെറിയ കുടുംബങ്ങളാവുക; രാജ്യസ്നേഹത്തിന്‍റെ ഭാഗങ്ങളാകുക: സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി

രാഷ്ട്രീയ നേതാക്കളെ ജയിലിലടയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ജാതിയുടെ പേരിലുള്ള കൊല മനുഷ്യത്വവിരുദ്ധമെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നത് ഭരണഘടനാ വിരുദ്ധമെന്നും പിണറായി പറഞ്ഞു.

ഫെഡറൽ സ്പിരിറ്റ് ഭരണഘടനയുടെ ജീവസത്ത.
വൈവിധ്യത്തെ ഏകശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാൻ ശ്രമങ്ങൾ ഉണ്ടായാൽ അതും ഭരണഘടനാ ലംഘനമാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

കവളപ്പാറയിൽ പോസ്റ്റ്മോർട്ടത്തിനായി മസ്ജിദ് തുറന്നുകൊടുത്തത് മഹനീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ അയലത്തെ വഴികളിലൂടെ നടക്കാൻ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളിൽപ്പെട്ടവരെ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പൂജാരികളാക്കി കയറ്റുന്നിടത്തു വരെ എത്തി സാമൂഹ്യ നവോഥാനമെന്നും സർക്കാരിനെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
First published: August 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...