നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: പൊലീസിന് മുഖ്യമന്ത്രിയുടെ നിർദേശം

  വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: പൊലീസിന് മുഖ്യമന്ത്രിയുടെ നിർദേശം

  ഡാമുകളെല്ലാം തുറുവിടുകയാണെും വമ്പിച്ച പ്രളയക്കെടുതിയിലാണ് കേരളം എത്തിച്ചേരുന്നതെന്നും  പ്രചരിപ്പിക്കുന്നവരുണ്ട്.

  News18

  News18

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾക്കിടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതികളുമായി ബന്ധപ്പെട്ട സ്ഥിതിഗതികൽ വിലയിരുത്താൻ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

   also read: രക്ഷാപ്രവർത്തകരുടെ ശ്രദ്ധയ്ക്ക്; ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങുമുമ്പ് ഇക്കാര്യങ്ങൾ ഓർക്കുക

   രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. നമ്മുടെ നാടിന്‍റെ ദുരിതങ്ങളില്‍ ഭാഗഭാക്കാവാതെ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന  ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം-മുഖ്യമന്ത്രി വ്യക്തമാക്കി.

   ഇക്കാര്യത്തില്‍ ശക്തമായ നടപടി പൊലീസിന്‍റെ ഭാഗത്തുനിന്ന്  ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

   ഡാമുകളെല്ലാം തുറുവിടുകയാണെും വമ്പിച്ച പ്രളയക്കെടുതിയിലാണ് കേരളം എത്തിച്ചേരുന്നതെന്നും  പ്രചരിപ്പിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കണിശതയില്ലാത്ത സന്ദേശങ്ങള്‍ പുറത്തു വിടാന്‍ പാടില്ല- മുഖ്യമന്ത്രി അറിയിച്ചു.

   വൈദ്യുതി മുടങ്ങുമെന്നും പെട്രോൾ പമ്പുകൾ അടച്ചിടുമെന്നുമൊക്കെ കഴിഞ്ഞ ദിവസം വ്യാജ വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
   First published:
   )}