HOME » NEWS » Kerala » CHIEF MINISTER SAYS USE A DOUBLE MASK WHEN TALKING TO NEIGHBORS

'അയൽക്കാരോട് സംസാരിക്കുമ്പോൾ ഡബിൾ മാസ്ക് ഉപയോഗിക്കണം; വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം': മുഖ്യമന്ത്രി

മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം കൂടിയാൽ മരണനിരക്ക് ഉയർന്നേക്കും. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

News18 Malayalam | news18
Updated: May 8, 2021, 6:58 AM IST
'അയൽക്കാരോട് സംസാരിക്കുമ്പോൾ ഡബിൾ മാസ്ക് ഉപയോഗിക്കണം; വീടിനുള്ളിൽ പൊതു ഇടങ്ങൾ   കുറയ്ക്കണം': മുഖ്യമന്ത്രി
Pinarayi Vijayan.
  • News18
  • Last Updated: May 8, 2021, 6:58 AM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മെയ് 16 വരെ കർശന ലോക്ക്ഡൗൺ ആണ്. എല്ലാവരും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെയിരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ, വീട്ടിൽ ഇരിക്കുമ്പോഴും പൊതു ഇടങ്ങൾ കുറയ്‌ക്കണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ നിർദ്ദേശിച്ചത്. ഭക്ഷണം കഴിക്കുന്നത്, ടി വി കാണുന്നത്, പ്രാർത്ഥന എന്നിവ ഒറ്റയ്ക്ക് തന്നെയോ അല്ലെങ്കിൽ പ്രത്യേക മുറിയിലോ നടത്തുന്നത് ആയിരിക്കും നല്ലത്.

അയൽപക്കക്കാരിൽ നിന്നും പുറത്തു പോയി വരുന്നവരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ, വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയൽ വീട്ടുകാരുമായി ഇടപെടുമ്പോൾ ഡബിൾ മാസ്ക് നിർബന്ധമാണെന്നും അയൽപക്കക്കാരിൽ നിന്ന് എന്തെങ്കിലും വാങ്ങിയാൽ കൈകൾ സോപ്പിട്ട് കഴുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്യേണ്ടത് നിർബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LockDown | സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു; നിരത്തിലിറങ്ങിയാൽ കർശന നടപടി

പുറത്തുപോയി വരുന്ന മുതിർന്നവർ വീട്ടിലുള്ള ചെറിയ കുട്ടികളുമായി ഇടപഴകരുത്. വീട്ടിൽ വായു സഞ്ചാരം ഉറപ്പാക്കാൻ ജനലുകൾ തുറന്നിടണം. ഭക്ഷണം കഴിച്ചതിനു ശേഷം പാത്രങ്ങൾ സോപ്പിട്ട് കഴുകണം.

അതേസമയം, കേരളത്തിലെ ഉയർന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ലോക്ക്ഡൗൺ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. ജീവിതശൈലീ രോഗങ്ങൾ ഉള്ളവരുടെയും വയോജനങ്ങളുടെയും ജനസംഖ്യാപരമായ ഉയർന്ന അനുപാതവും കേരളത്തിൽ വളരെ കൂടുതലാണ്.

'ലോക്ക്ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും': മുഖ്യമന്ത്രി

ഇതെല്ലം പരിഗണിക്കുമ്പോൾ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം ഉയരാനും കേരളത്തിൽ സാധ്യതയുണ്ട്. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം കൂടിയാൽ മരണനിരക്ക് ഉയർന്നേക്കും. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി; റസ്റ്റോറന്‍റുകൾ രാവിലെ 7 മുതൽ രാത്രി 7.30വരെ; ബാങ്കുകൾ മൂന്നു ദിവസം

അതേസമയം, കഴിഞ്ഞദിവസം കേരളത്തില്‍ 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Joys Joy
First published: May 8, 2021, 6:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories