നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണം; ആരോപണം വന്നപ്പോൾ ഉമ്മൻ ചാണ്ടി ഒഴിഞ്ഞിരുന്നു': രമേശ് ചെന്നിത്തല

    'മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണം; ആരോപണം വന്നപ്പോൾ ഉമ്മൻ ചാണ്ടി ഒഴിഞ്ഞിരുന്നു': രമേശ് ചെന്നിത്തല

    ''കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പേര് പോലും പരാമർശിക്കുന്നില്ല''

    രമേശ് ചെന്നിത്തല, പിണറായി വിജയൻ

    രമേശ് ചെന്നിത്തല, പിണറായി വിജയൻ

    • Share this:
    തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമത്രി പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം. രണ്ട് കാരണങ്ങളാലാണ് മുഖ്യമന്ത്രി വകുപ്പ് പൊഴിയാൻ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ആരോപണ വിധേയമായ ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. കേസിന്റെ തുടർ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുൻ സർക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പ് ഒഴിഞ്ഞിരുന്നു. ധാർമ്മികതയുണ്ടങ്കിൽ പിണറായി വിജയനും ഇത് പാലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

    'മോദി പേടി'

    കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പേര് പോലും പരാമർശിക്കുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ബിജെപിയുടെ ഏറ്റവും കൂടുതൽ സഹായം തേടിയ വ്യക്തിയാണ് പിണറായി. ലാവ്‌ലിൻ കേസിൽ അടക്കം കേന്ദ്ര സർക്കാരിൻറെ സഹായം പിണറായി വിജയന് കിട്ടി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

    ALSO READ: US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ
    [NEWS]
    Kerala Rain Alert | ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്[NEWS]കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്[NEWS]

    കേന്ദ്ര ഏജൻസികളുടെ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. തന്നിലേക്ക് അന്വേഷണം തിരിയുന്നത് മുന്നിൽകണ്ടാണ് പിണറായി ഇപ്പോൾ അന്വേഷണ സംഘത്തിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
    Published by:Rajesh V
    First published:
    )}