• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബ്രഹ്മപുരത്ത് മുഖ്യമന്ത്രിയുടെ മൗനം കരാറിൽ ശിവശങ്കറിന് പങ്ക് ഉള്ളതിനാലെന്ന്' സ്വപ്‌നാ സുരേഷ്

'ബ്രഹ്മപുരത്ത് മുഖ്യമന്ത്രിയുടെ മൗനം കരാറിൽ ശിവശങ്കറിന് പങ്ക് ഉള്ളതിനാലെന്ന്' സ്വപ്‌നാ സുരേഷ്

ബ്രഹ്മപുരം വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്

  • Share this:

    തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവാദത്തിലും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്ത്. ബ്രഹ്മപുരത്തെ സോൺട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്.

    Also Read- ‘പഠിച്ച് രേഖപെടുത്തിയില്ലെങ്കിൽ കൊച്ചിയിലെ കാൻസറും ശ്വാസകോശരോഗങ്ങളുമെല്ലാം ബ്രഹ്മപുരത്തിന്റെ അക്കൗണ്ടിലായേക്കാം’

    ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കളെന്തുകൊണ്ടാണ് നിയമസഭയിൽ പ്രതികരിക്കാത്തതെന്ന് എനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന ആരോപണത്തിലേക്ക് കടക്കുന്നത്. വലംകൈ ആശുപത്രിയിലായതിനാൽ വായിക്കാൻ സമയത്ത് കുറിപ്പ് കിട്ടിക്കാണില്ലെന്നും കുറിപ്പിൽ പരിഹസിക്കുന്നു. കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരികെ വാങ്ങി, അവിടെ തീ അണയ്ക്കാൻ യത്നിച്ചവർക്ക് നൽകണമെന്നും സ്വപ്ന പറയുന്നു.

    Also Read- ‘മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല’; ബ്രഹ്മപുരത്ത്  വൈദ്യസഹായവുമായി എത്തിയ മമ്മൂട്ടിയോട് മുന്‍മന്ത്രി പി കെ അബ്ദു റബ്ബ്

    താനും കൊച്ചിയിൽ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേൽ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താൻ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്ന കുറിപ്പിൽ വ്യക്തമാക്കുന്നു. എന്താണ് മൊബിലൈസേഷൻ അഡ്വാൻസ് എന്ന ചോദ്യവും സ്വപ്ന ഉയർത്തുന്നു.

    Published by:Rajesh V
    First published: