സമ്പത്തിന്റെ ഓഫിസ് ഉൽഘാടനം; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ

കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായാണ് കൂടിക്കാഴ്ച

news18india
Updated: October 1, 2019, 7:20 AM IST
സമ്പത്തിന്റെ ഓഫിസ് ഉൽഘാടനം; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ
pinarayi vijayan
  • Share this:
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായാണ് കൂടിക്കാഴ്ച നടത്തുക. സംസ്ഥാന സർക്കാരിന്റെ ദില്ലിയിലെ പ്രതിനിധിയായി നിയമിച്ച മുൻ എംപി എ സമ്പത്തിന്റെ ഓഫിസ് ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

ബുധനാഴ്ച തുടങ്ങുന്ന സിപിഐഎം കേന്ദ്ര കമ്മറ്റിക്ക് മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ എത്തിയത്. മുഖ്യമന്ത്രി ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ 11.30നാണ് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായുള്ള കൂടിക്കാഴ്ച . കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത തല യോഗം ഈ മാസം ചേരുന്നതിന് മുന്നോടിയായാണ് വ്യോമയാന മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. ഇതിന് ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. ഉച്ചക്ക് 1.30നാണ് നിധിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച .

Also read: ലാവലിൻ ഇന്ന് സുപ്രീംകോടതിയിൽ; പ്രതിപട്ടികയിലുള്ള എല്ലാവരെയും വിചാരണ ചെയ്യണമെന്ന് സി.ബി.ഐ

ഇതിന് ശേഷം മുൻ എംപി എ സമ്പത്തിന്റെ  ഓഫിസ് ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
First published: October 1, 2019, 7:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading