കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കില്ല. ഇക്കാര്യം സി പി എം പ്രാദേശിക നേതൃത്വത്തെ അറിയിച്ചു. മുഖ്യമന്ത്രി വീടുകൾ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് സി പി എം ജില്ലാ നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ആയിരുന്നു ഡി സി സിയുടെ പ്രതികരണം. കോൺഗ്രസിന്‍റെ നിസഹകരണത്തെ തുടർന്നാണ് മുഖ്യമന്ത്രി വീടുകളിലേക്ക് പോകില്ലെന്ന നിലപാട് സ്വീകരിച്ചതെന്നാണ് സി പി എം പ്രാദേശികനേതൃത്വം നൽകുന്ന വിവരം.
മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കൃപേഷിന്‍റെ അച്ഛൻ; പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ല
കൊല്ലപ്പെട്ട കൃപേഷിന്‍റെ അച്ഛൻ കൃഷ്ണനും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി വീടുകൾ സന്ദർശിക്കണമെന്ന നിലപാട് എടുത്തിരുന്നു. എന്നാൽ, കോൺഗ്രസിന്‍റെ പ്രാദേശികനേതൃത്വവും ഡി സി സിയും നിഷേധാത്മക സമീപനം ആയിരുന്നു സ്വീകരിച്ചത്. ഇതാണ് മുഖ്യമന്ത്രി വീടുകളിലേക്ക് പോകുന്ന ശ്രമം ഉപേക്ഷിക്കാൻ കാരണമെന്നാണ് സൂചനകൾ.
പെരിയ ഇരട്ടക്കൊലപാതകം കടുത്ത പ്രതിഷേധവും വിവാദവും ഉയർത്തിയിരിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോട് ജില്ലയിൽ എത്തിയത്. സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം അടക്കമുള്ള പരിപാടികൾക്കായാണ് വരവ്. ഈ പരിപാടികൾക്ക് ശേഷം പെരിയയിൽ എത്താനായിരുന്നു മുഖ്യമന്ത്രി ആലോചിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kasargod Murder, Krupesh Kasargod, Mohanlal, Periya Youth Congress Murder, Sharath Lal, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, മോഹൻലാൽ, ശരത് ലാൽ