നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Covid 19 | മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു

    Covid 19 | മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു

    ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

    veena vijayan

    veena vijayan

    • Share this:
      കണ്ണൂർ; മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നാണ് വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചത്. പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാൻ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച വീണയ്ക്ക് മറ്റു രോഗലക്ഷണങ്ങളില്ല. വീട്ടിൽ ഐസൊലേഷനിൽ കഴിയാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

      മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര്‍ സി അമല സ്കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടിൽ നിന്ന് കാൽനടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.

      കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

      Also Read- 18 വയസ്സിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണം: IMA

      കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,34,54,186 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

      കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4694 ആയി.

      Also Read- കോവിഡ് കേസുകൾ ഉയരുന്നു; രാത്രികര്‍ഫ്യു പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 230 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 455, കണ്ണൂര്‍ 341, കോഴിക്കോട് 387, കോട്ടയം 320, തൃശൂര്‍ 273, മലപ്പുറം 251, തിരുവനന്തപുരം 160, പത്തനംതിട്ട 154, കൊല്ലം 167, പാലക്കാട് 70, ആലപ്പുഴ 164, ഇടുക്കി 148, കാസര്‍ഗോഡ് 112, വയനാട് 108 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 5, കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
      Published by:Anuraj GR
      First published:
      )}