• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെൺകുട്ടിയുൾപ്പെടുന്ന കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

പെൺകുട്ടിയുൾപ്പെടുന്ന കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം:  പെണ്‍കുട്ടി അടക്കമുള്ള കുടുംബത്തെ ജപ്തി നടപടിയുടെ പേരിൽ വീട്ടിൽ നിന്നിറക്കിവിട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ന്യൂസ് 18 വാർത്തയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. കുടുംബത്തിന് അടിയന്തരമായി സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ജപ്തിയുമായി ബന്ധപ്പെട്ട പുനർനടപടികൾ ചർച്ചയിലൂടെ തീരുമാനിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

    Also Read- 'ജപ്തി നടപടി: സർക്കാരിന്റെ മൊറട്ടോറിയത്തിന് ബാങ്കുകൾ വില കൽപിക്കുന്നില്ലെന്നതിന് തെളിവ്'

    ജപ്തി നടപടിയുടെ പേരില്‍   നെടുമങ്ങാട് നിര്‍ധന പട്ടികജാതി കുടുംബത്തെ പെരുവഴിയിലാക്കിയ നടപടി ന്യൂസ് 18 വാർത്തയാക്കിയതോടെ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 11 വയസ്സായ പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെട്ട കുടുംബത്തെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. മാറി ഉടുക്കാന്‍ തുണി പോലും ഇല്ലാതെ കുടുംബം രാത്രി ചെലവഴിച്ചത് വീടിന്റെ തിണ്ണയിലാണ്. വെറും രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പേരിലാണ് പതിനൊന്നു വയസുകാരി വേണിയെയും കുടുംബത്തെയും ബാങ്കുകാര്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.

    ഇതിനിടെ, ജപ്തിക്കിരയായ കുടുംബത്തിന് വീടും സ്ഥലവും തിരിച്ചുനല്‍കുമെന്ന് എസ്ബിഐ അറിയിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. പണം നൽകാതെ ജപ്തി നടപടി നിർത്തിവെക്കില്ലെന്നാണ് ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. 2,28,000 രൂപ അടച്ചാൽ ജപ്തി നടപടികൾ ഒഴിവാക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

    First published: