• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid Relief Funds| കോവിഡ് ധനസഹായത്തിനായി 36,000 അപേക്ഷകൾ; രണ്ടുദിവസത്തിനകം നൽകാൻ നിർദേശം

Covid Relief Funds| കോവിഡ് ധനസഹായത്തിനായി 36,000 അപേക്ഷകൾ; രണ്ടുദിവസത്തിനകം നൽകാൻ നിർദേശം

കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുകയാണ്. ഇതുവരെ 3794 കുട്ടികളെയാണ് അർഹരായി കണ്ടെത്തിയത്.

സെക്രട്ടറിയേറ്റ്

സെക്രട്ടറിയേറ്റ്

  • Share this:
    തിരുവനന്തപുരം: കോവിഡ് ധനസഹായത്തിന് (Covid Relief Fund) അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ട് ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി (Chief Secretary) ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്.

    കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുകയാണ്. ഇതുവരെ 3794 കുട്ടികളെയാണ് അർഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ബാൽസ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

    ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്‌പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്. ജില്ലാ കളക്ടർ മുഖേന കുട്ടികളുടെ വെരിഫിക്കേഷൻ നടത്തി പി.എം.കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം നൽകുക. ജില്ലാ കളക്ടർമാർ 101 കുട്ടികളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

    ഒമിക്രോൺ തരംഗം; സംസ്ഥാനത്ത് പടരുന്നതിൽ 94 ശതമാനവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി

    സംസ്ഥാനത്ത് മൂന്നാംതരംഗത്തിൽ (Third wave) പടർന്നുപിടിക്കുന്നത് ഒമിക്രോണാണെന്ന് (Omicron) ആരോഗ്യമന്ത്രി വീണാ ജോർജ് (Minister Veena George). പരിശോധിക്കുന്ന സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോൺ ആണെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പിളുകളിൽ 6 ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ഐ സി യു, വെന്‌റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്. കോവിഡ് രോഗികളുടെ ഐ സി യു ഉപയോഗം രണ്ട് ശതമാനം കുറഞ്ഞു.

    ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 97 ശതമാനത്തോളം രോഗികൾ വീടുകളിൽ ഗൃഹ പരിചരണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    സംസ്ഥാനത്ത് കൊറോണ വാർ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ ആരംഭിച്ചിട്ടുണ്ട്. മോണിറ്ററിങ് സെല്‍ നമ്പര്‍ - 0471-2518584

    ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍

    തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റും, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, ആര്‍ആര്‍ടികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന തലത്തില്‍ വാര്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ഏകോപനത്തിനാണ് സംസ്ഥാന തലത്തില്‍ മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചത്. പൊതുജനങ്ങള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 0471 2518584 എന്ന നമ്പരില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെ വിളിക്കാവുന്നതാണ്.
    Published by:Rajesh V
    First published: