തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി സംവിധാനം ഇടിമിന്നലിൽ തകരാറിലായത് സംബന്ധിച്ച ആരോപണത്തിൽ പ്രതിപക്ഷത്തിന്റെ വാദം പൊളിയുന്നു. ചീഫ് സെക്രട്ടറിയുടെ കത്ത് മെയ് മാസത്തിലാണെന്ന് വ്യക്തമായതോടെയാണിത്. 2020 മെയ് 13നാണ് കേടായ സിസിടിവി സംവിധാനം തകരാർ പരിഹരിച്ചതിന് പണം അനുവദിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. അതേസമയം എന്നുമുതലാണ് സിസിടിവി തകരാറിലായിരുന്നത് എന്ന് ഉത്തരവിൽ പറയുന്നില്ല. അതേസമയം ഈ മാസത്തെ കത്താണെന്ന് ഉന്നയിച്ചാണ് പ്രതിപക്ഷം ഈ വിഷയത്തിൽ ആരോപണവുമായി രംഗത്തെത്തിയത്.
സെക്രട്ടേറിയറ്റിലെ സിസിടിവി സംവിധാനം ഇടിമിന്നലിൽ തകരാറിലായിരുന്നെന്ന് ചീഫ് സെക്രട്ടറി നേരത്തെ വ്യക്താക്കിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിൽ വന്നു പോയെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണം എന്നുമുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് സിസിടിവി തകരാറിൽ ആയിരുന്നുവെന്ന് ചീഫ് സെക്രട്ടറി തന്നെ വ്യക്തമാക്കിയത്.
cctv order
ചീഫ് സെക്രട്ടറിയുടെ ഓഫീസിനു സമീപത്തുള്ള സിസിടിവി സംവിധാനമാണ് തകരാറിലായത്. ഐടി വകുപ്പിലെ പ്രധാന ഓഫീസുകൾ ഈ സിസിടിവികളുടെ നിരീക്ഷണത്തിലായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികൾ സെക്രട്ടേറിയറ്റിലെ ഐടി വകുപ്പ് ഓഫീസുകളിൽ പലതവണ വന്നുപോയെന്നായിരുന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നത്.
സ്വർണക്കടത്ത് കേസിൽ എൻഐഎ നടത്തുന്ന അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. എൻഐഎ മുഖ്യമന്ത്രിയുടെ ഓഫീസിൽ റെയ്ഡ് നടത്തുമെന്നത് മുന്നിൽക്കണ്ടാണ് സിസിടിവി നശിപ്പിച്ചത് എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.