ചീഫ് സെക്രട്ടറിയുടെ ലോക്ക്ഡൗൺ ലംഘനം; കുടുംബത്തോടൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം

ക്ഷേത്ര ഭരണ സമിതി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജുമായ കെ ബാബു കടുത്ത വിമർശനമാണ് ഉയർത്തിയത്.

News18 Malayalam | news18-malayalam
Updated: June 9, 2020, 2:12 PM IST
ചീഫ് സെക്രട്ടറിയുടെ ലോക്ക്ഡൗൺ ലംഘനം; കുടുംബത്തോടൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം
ഞായറാഴ്ച വൈകിട്ടാണ് ചീഫ് സെക്രട്ടറിയും കുടുംബവും ദർശനത്തിന് എത്തിയത്
  • Share this:
തിരുവനന്തപുരം: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ക്ഷേത്ര ദർശനം. ജൂൺ 30 വരെ ഭക്തർക്ക് വിലക്കുള്ള പദ്മനാഭ സ്വാമി ക്ഷേത്രത്തിലാണ് ചീഫ് സെക്രട്ടറിയും കുടുംബവും ദർശനം നടത്തിയത്.

ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ചീഫ് സെക്രട്ടറിയും കുടുംബവും പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ഒരു കേന്ദ്ര സർവീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേരാണ് ചീഫ് സെക്രട്ടറിയോടൊപ്പമുണ്ടായിരുന്നത്.

TRENDING:Who is Edward Colston ?പതിനായിരക്കണക്കിന് മനുഷ്യരെ അടിമകളാക്കിയ 'വ്യാപാരി' [NEWS]eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം [NEWS]മോഡലിംഗിന് എങ്ങനെ പോസ് ചെയ്യാം? 'വീഡിയോയുമായി 'ജോസഫ്' നായിക മാധുരി ബ്രഗാൻസ [NEWS]

ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ വി രതീശന്റെ സാന്നിധ്യത്തിലായിരുന്നു ദർശനം. രതീശൻ ന്യൂസ് 18 നോട് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ക്ഷേത്ര ഭരണ സമിതി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജുമായ കെ ബാബു കടുത്ത വിമർശനമാണ് ഉയർത്തിയത്.

ലോക്ക് ഡൗൺ കലത്ത് ആചാരപ്രകാരം ക്ഷേത്രാധികാരികളായ തിരുവിതാംകൂർ കൊട്ടാര പ്രതിനിധികൾ പോലും ദർശനം നടത്തുന്നില്ലെന്ന് കൊട്ടാരം പ്രതിനിധി ആദിത്യ വർമ ന്യൂസ് 18 നോട് പറഞ്ഞു. വിലക്കു ലംഘിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ക്ഷേത്ര ദർശനത്തിൽ വിശ്വാസികളും എതിർപ്പിലാണ്.

First published: June 9, 2020, 2:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading