കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ ചീഫ് സെക്രട്ടറി ലേഖനം എഴുതിയത് തെറ്റായ നടപടിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പ്രോട്ടോകോൾ എന്താണെന്ന് ചീഫ് സെക്രട്ടറിക്ക് അറിയില്ല. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ ശേഷം അതിന് ന്യായീകരണം കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നത് അപകടകരമായ സൂചനയാണ്. യു.എ.പി.എ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും പന്ന്യന്‍ രവീന്ദ്രൻ ന്യൂസ് 18നോട് പറഞ്ഞു.
Also Read- 'ആരാണമ്മേ ചെടിയുടെ മറവിൽ'; ടീച്ചറുടെ വിജയമുദ്രാവാക്യം ഏറ്റുവിളിച്ച് കുട്ടികൾ
ചീഫ് സെക്രട്ടറി ഗവണ്‍മെന്റിന്റെ ഭാഗമാണ്. ചീഫ് സെക്രട്ടറിയുടെ റോള്‍ എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. എം.എല്‍.എയുടെ സ്ഥാനം പോലും ചീഫ് സെക്രട്ടറിക്കില്ല. തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം- പന്ന്യന്‍ പറഞ്ഞു. യുഎപിഎ ചുമത്താന്‍ കഴിയുന്ന കുറ്റം ആ ചെറുപ്പക്കാര്‍ ചെയ്തിട്ടില്ല. പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും പന്ന്യന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attappady, Cpi, Cpi-cpm Disagreement, Desabhimani, DGP Loknath Behra, Kerala police, Maoist encounter, P Jayarajan, Palakkad, Thunder bolt, Thunderbolt kills maoist