• HOME
 • »
 • NEWS
 • »
 • kerala
 • »
 • ആഹാരം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം

ആഹാരം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം

കുട്ടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 • Share this:
  ഇടുക്കി: ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്തോഷ്.

  ശ്വാസതടസം സംഭവിച്ച ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിക്കില്ല. കുട്ടിയുടെ മൃതദേഹം തൂക്കു പാലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  MDMA | മലപ്പുറത്ത് 30 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

  30 ഗ്രാം ക്രിസ്റ്റല് എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ചെര്പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി (26), കല്ലിങ്ങല് മൊയ്തീന് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ മങ്കടയിൽനിന്നാണ് ഇവരെ പിടികൂടിയത്.

  ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ ചെറുപ്പക്കാർക്കിടയിൽ വില്പന നടത്തുന്നതിനായി കേരളത്തിലേക്ക് എത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അമിതലാഭം നേടാൻ വേണ്ടി ചെർപ്പുളശ്ശേരി, ഒറ്റപ്പാലം ഭാഗങ്ങളിലെ ചിലർ ഇതിന്റെ കണ്ണികളായി പ്രവര്ത്തിക്കുന്നുണ്ട്. ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച്‌ വില്പ്പനക്കായി കൊണ്ടുവന്നതാണ് പിടികൂടിയ എംഡിഎംഎ.

  പെരിന്തൽമണ്ണ ഡിവൈഎസ്.പി എം സന്തോഷ് കുമാർ മങ്കട സിഐ യു കെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 30 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎ പിടികൂടിയത്.

  Arrest | ഭാര്യയുമായി സൗഹൃദം; വീട്ടുടമയുടെ കാല് തല്ലിയൊടിച്ചു; പ്രതി അറസ്റ്റില്‍

  വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുടമയുടെ കാല് തല്ലിയൊടിച്ച പ്രതി പിടിയില്‍(Arrest). ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് വീട്ടുടമയെ ആക്രമിച്ചത്(Attack). ചെങ്ങന്നൂര്‍ സ്വദേശി അരമന ബാബുവാണ് അറസ്റ്റിലായത്. രണ്ടു കൂട്ടുപ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചായയിരുന്നു ആക്രമണം നടന്നത്. ആലാ സ്വദേശി ജോസിനെയാണ് ഇവര്‍ ആക്രമിച്ചത്.

  വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമായിരുന്നു ജോസിനെ മര്‍ദിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ജോസിന്റെ കാല്‍ ഒടിഞ്ഞു. ബാബുവും ജോസും നേരത്തെ സുഹൃത്തുക്കളായിരുന്നു. ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സൗഹൃദം നിലച്ചു. എന്നാല്‍ ജോസ് ബാബുവിന്റെ ഭാര്യയുമായി സൗഹൃദം തുടരുന്നതിലുള്ള വിരോദം മൂലമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

  ആക്രമണത്തിന് ശേഷം ഒളിവില്‍പോയ ബാബുവിനെ ചെങ്ങന്നൂര്‍ എസ്.ഐയും സംഘവുമാണ് പിടികൂടിയത്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. സാരമായി പരുക്കേറ്റ ജോസ് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

  Murder |യുവാവിനെ തല്ലിക്കൊന്ന ശേഷം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു; നാലു പേര്‍ പിടിയില്‍

  ചെന്നൈ: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അത് ചെയ്തത് തങ്ങളാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ന്യൂമണാലിയിലാണ് കൊലപാതകം നടന്നത്.

  സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് കൊലനടത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തതെന്ന് പൊലീസ് പറയുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്തിയ ചിത്രത്തെ പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

  Also Read-Arrested | പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നുപേർ പിടിയിൽ

  ഓട്ടോ ഡ്രൈവറായ 32കാരന്‍ രവിചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മദന്‍ കുമാര്‍, ധനുഷ്, ജയപ്രകാശ്, ഭരത് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദനും രവിചന്ദ്രനും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് പറഞ്ഞ് തീര്‍ക്കാം എന്ന് പറഞ്ഞാണ് രവിചന്ദ്രനെ സംഘം കളിസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.

  Also Read-Suicide | ശരീരത്തിൽ ആത്മഹത്യാക്കുറിപ്പെഴുതി ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി

  പിന്നാലെ മദ്യപിച്ച ശേഷം ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മൃതദേഹത്തിനൊപ്പം പ്രതികള്‍ എടുത്ത സെല്‍ഫിയും പൊലീസിന് ലഭിച്ചു.
  Published by:Jayashankar Av
  First published: