നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവം; കിണറുകളിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം

  ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവം; കിണറുകളിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം

  വധുവിന്റെയും വരന്റെയും വീട്ടീലെ കിണറ്റില്‍ നിന്നും കാറ്ററിംഗ് സ്ഥാപനത്തിലെ വെള്ളത്തിലുമാണ് കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

  • Share this:
   കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ്(Food Poison) രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളില്‍ കോളറ ബാക്ടീരിയയുടെ(Cholera Bacteria )സാന്നിധ്യം കണ്ടെത്തി. വധുവിന്റെയും വരന്റെയും വീട്ടീലെ കിണറ്റില്‍ നിന്നും കാറ്ററിംഗ് സ്ഥാപനത്തിലെ വെള്ളത്തിലുമാണ് വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

   എന്നാല്‍ മരിച്ച കുട്ടിയ്ക്കും ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടികള്‍ക്കും കോളറയുടെ ലക്ഷണമില്ലായിരുന്നു. ഈ മാസം 13നായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരനായ യമീന്‍ മരിച്ചത്. യമീന്‍ അടക്കം 11 കുട്ടികള്‍ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്.

   കുട്ടി മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തിയിരുന്നു. കാക്കൂര്‍ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിവാഹത്തിനായുള്ള ഭക്ഷണം എത്തിച്ചിരുന്ന്. ഭക്ഷ്യസുരക്ഷ വിഭാഗം അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

   Also Read-Food Poison | വിവാഹവീട്ടിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു

   സിംഹത്തിന് ഇരയായി പശുവിനെ നല്‍കി; ഗുജറാത്തില്‍ 12 പേര്‍ക്കെിരെ കേസ്

   പശുവിനെ ഇരയായി നല്‍കി സിംഹത്തെ പ്രദര്‍ശിപ്പിച്ചതിന് ഗുജറാത്തില്‍ (Gujarat) 12 പേര്‍ക്കെതിരെ കേസ്. ഗിര്‍ വനമേഖലയിലെ ജുനാഗഡിലാണ് സംഭവം നടന്നത്.

   സിംഹങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗവും സാസന്‍ ഗിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദേവാലിയ പ്രദേശത്ത് നവംബര്‍ ആദ്യ ആഴ്ചയിലായിരുന്നു വിവാദമായ പ്രദര്‍ശനം നടന്നത്.
   തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ച് കീറി തിന്നുന്ന പ്രദര്‍ശനം കാണാനായി നിരവധിപ്പേരാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നത്.

   പ്രദര്‍ശനത്തിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത പന്ത്രണ്ട് പേരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

   പശുവിനെ സിംഹം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാറി ഇരുന്നാണ് കാണികള്‍ കണ്ടത്. വന്യ മൃഗങ്ങളെ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ പ്രദര്‍ശനം നടത്താന്‍ അനുമതിയില്ലെന്ന് ജുനാഗഡ് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ എസ് കെ ബെര്‍വാള്‍ പറഞ്ഞു.

   Also Read-അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ച സംഭവം; കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ്

   വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. പ്രദര്‍ശനം സിംഹ പ്രദര്‍ശനം ആണെന്നും പുറത്തുനിന്നുള്ള ആളുകള്‍ക്ക് വേണ്ടിയാണോ ഇത്തരം പ്രദര്‍ശനം തയ്യാറാക്കിയതെന്ന് പരിശോധിക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}