ആലുവയിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്‍റെ മരണം; ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നുൾപ്പെടെ മൊഴി രേഖപ്പെടുത്തും.

News18 Malayalam | news18-malayalam
Updated: August 4, 2020, 10:33 AM IST
ആലുവയിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്‍റെ മരണം; ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്
പൃഥ്വിരാജ്
  • Share this:
കൊച്ചി:  ആലുവ കടുങ്ങല്ലൂരിൽ മൂന്നുവയസുകാരന്‍റെ മരണത്തിൽ ആശുപത്രികൾക്ക് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തൽ. ആറുമണിക്കൂറിനിടെ കുഞ്ഞിനെ 3 ആശുപത്രികളിലാണ് ചികിത്സയ്ക്കായി കൊണ്ടുപോയത്..  ആലുവ ജില്ലാ ആശുപത്രിക്കെതിരെ കുഞ്ഞിന്‍റെ അമ്മയും ബന്ധുക്കളും ആരോപണമുന്നയിച്ചിരുന്നു.
TRENDING:കാട്ടാനയെ കണ്ട് ഭയന്നോടി; പിതാവിന്‍റെ കയ്യിൽ നിന്ന് തെറിച്ചു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം[NEWS]ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]

പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിന്‍റെ വയറ്റിൽ നിന്നും രണ്ട് നാണയങ്ങൾ കണ്ടെത്തിയിരുന്നു.. ഇവ വൻകുടലിൽ നിന്ന് പുറത്തേക്കിറങ്ങിയ നിലയിലായിരുന്നു.   അതുകൊണ്ടുതന്നെ മരണകാരണം നാണയങ്ങൾ ഉള്ളിൽച്ചെന്നതു കൊണ്ടാണെന്ന് പറയാൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. പരിശോധനയ്ക്കായി അയച്ച ആന്തരികാവയവങ്ങളുടെ  റിപ്പോർട്ട് കൂടി ലഭ്യമായാൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകൂ..

Also Read-മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു

സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നുൾപ്പെടെ മൊഴി രേഖപ്പെടുത്തും.
Published by: Asha Sulfiker
First published: August 4, 2020, 10:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading