നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephants in Malappuram 'എനിച്ച് അത്ര പൊക്കം വെച്ചില്ല, ഒന്ന് രക്ഷിക്കെന്നേ'; മലപ്പുറം ചുരത്തിലെ കുട്ടിയാനയെ ഏറ്റെടുത്തത് രാജ്യം

  Elephants in Malappuram 'എനിച്ച് അത്ര പൊക്കം വെച്ചില്ല, ഒന്ന് രക്ഷിക്കെന്നേ'; മലപ്പുറം ചുരത്തിലെ കുട്ടിയാനയെ ഏറ്റെടുത്തത് രാജ്യം

  മുൻകേന്ദ്രമന്ത്രി ജയറാം രമേശ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. നമ്മുടെ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുമ്പോൾ വന്യജീവികളെ കൂടി പരിഗണിക്കണമെന്ന് വീഡിയോ വ്യക്തമാക്കുന്നെന്ന് അദ്ദേഹം കുറിച്ചു. ആനകൾ കടന്നു പോകുന്നതുവരെ കാത്തിരുന്ന ട്രക്ക് ഡ്രൈവർമാരുടെ ക്ഷമയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

  • News18
  • Last Updated :
  • Share this:
   മലപ്പുറം: റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന നാടുകാണി ചുരത്തിലെ കുട്ടിയാനയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ. ചുരംപാത മുറിച്ചുകടന്ന് സംരക്ഷണ ഭിത്തിയുടെ മീതേക്ക് കയറാൻ കഴിയാതെ നിൽക്കുന്ന കുട്ടിയാനയെ അമ്മയും സഹോദരങ്ങളും ചേർന്ന് രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

   അമ്മയാനയ്ക്കും സഹോദരങ്ങൾക്കും ഒപ്പം ചുരം റോഡിൽ എത്തിയ കുട്ടിയാന റോഡ് മുറിച്ചു കടന്ന് സംരക്ഷണ ഭിത്തിയുടെ സമീപത്തേക്ക് എത്തിയപ്പോഴാണ് പണി പാളിയെന്ന് മനസിലായത്. അമ്മയും ഒപ്പമുള്ള മറ്റുള്ളവരും സംരക്ഷണഭിത്തി ചാടിക്കടന്ന് അപ്പുറത്തെത്തി. എന്നാൽ, കുട്ടിയാനയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഒരു ശ്രമം നടത്തി നോക്കിയെങ്കിലും പരാജയപ്പെട്ടു. കറങ്ങിത്തിരിഞ്ഞ് നിന്ന കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാന വീണ്ടും സംരക്ഷണഭിത്തി ചാടിക്കടന്ന് വന്നു.

   ആദ്യം കാലുകൾക്കുള്ളിൽ താങ്ങിനിർത്തി രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ, അത് പരാജയപ്പെട്ടതോടെ തുമ്പിക്കൈ കൊണ്ട് പിടിച്ച് കയറ്റി. അമ്മയുടെ സഹായത്തോടെ സംരക്ഷണഭിത്തി ചാടിക്കടന്ന കുട്ടിയാന ചാടിത്തുള്ള കാടിന്റെ ശാന്തതയിലേക്ക് മറഞ്ഞു.

   You may also like:ഗർഭിണിയാകരുത്; കോവിഡ് കാലത്ത് സ്ത്രീകളോട് അപേക്ഷയുമായി ഗൈനക്കോളജിസ്റ്റ്‍ [NEWS]ആനകളുടെ ദുരൂഹമരണം; അന്വേഷണം തടസപ്പെടുത്തി കോവിഡ് 19 [NEWS] 'ഹിമാലയത്തെക്കാൾ ഉയരമുളളതാണ് നിങ്ങളുടെ ധൈര്യം '; ലഡാക്കിൽ സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി‍ [NEWS]

   മുൻകേന്ദ്രമന്ത്രി ജയറാം രമേശ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. നമ്മുടെ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുമ്പോൾ വന്യജീവികളെ കൂടി പരിഗണിക്കണമെന്ന് വീഡിയോ വ്യക്തമാക്കുന്നെന്ന് അദ്ദേഹം കുറിച്ചു. ആനകൾ കടന്നു പോകുന്നതുവരെ കാത്തിരുന്ന ട്രക്ക് ഡ്രൈവർമാരുടെ ക്ഷമയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
   Published by:Joys Joy
   First published: