പ്രേതത്തെ ഭയന്ന് വനം വകുപ്പ് ജീവനക്കാർ; കാട്ടുപാതയിൽ വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോ ഡ്രൈവർ

News18 Malayalam | news18
Updated: October 12, 2019, 2:30 PM IST
പ്രേതത്തെ ഭയന്ന് വനം വകുപ്പ് ജീവനക്കാർ; കാട്ടുപാതയിൽ വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോ ഡ്രൈവർ
ammu idukki
  • News18
  • Last Updated: October 12, 2019, 2:30 PM IST
  • Share this:
ഇടുക്കി: രാജമല മൂന്നാർ റോഡിൽ അർധരാത്രിയിൽ ജീപ്പിൽ നിന്ന് തെറിച്ച് വീണ കുഞ്ഞിന് രക്ഷകരായത് വനം വകുപ്പ് ജീവനക്കാരാണെന്ന വാദം പൊളിയുന്നു. കുഞ്ഞിന്റെ യഥാർഥ രക്ഷകന്റെ സിസിറ്റിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വനപാലകരുടെ വാദം പൊളിഞ്ഞിരിക്കുന്നത്. അർധരാത്രിയിൽ കൊടും വനപാതയിൽ തെറിച്ചു വീണ കുഞ്ഞിന് രക്ഷകനായത് കനകരാജ് എന്ന ഓട്ടോ ഡ്രൈവറാണ്.

റോഡിൽ എന്തോ ചലിക്കുന്നത് കണ്ടെങ്കിലും പ്രേതബാധയുള്ള സ്ഥലമാണെന്ന ഭയത്താൽ വനപാലകർ മടിച്ചു നിന്നപ്പോഴാണ് അതുവഴി വന്ന കനകരാജ് കുഞ്ഞിനെ രക്ഷപെടുത്തിയത്. ഇതിന് ശേഷം കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. എന്നാൽ പിന്നീട് കഥമാറി. നടുറോഡിൽ വീണ കുഞ്ഞിനെ വനപാലകർ രക്ഷകരായെന്നാണ് വാർത്ത പ്രചരിച്ചത്. രക്ഷപ്പെടുത്തലിന്റെ അവകാശ വാദവുമായി വനം വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തി. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്ന സിസിറ്റിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായതെന്നാണ് സൂചന.

Also Read-അമ്മുവല്ല ഇത് 'അത്ഭുതക്കുട്ടി'; ജീപ്പിൽ നിന്ന് വീണ ഒന്നരവയസ്സുകാരിക്ക് രക്ഷയായത് വനപാലകരുടെ ഇടപെടൽ

കഴിഞ്ഞ മാസമായിരുന്നു സംഭവം. പഴനിയില്‍ നിന്നും കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് കുഞ്ഞ് തെറിച്ച് റോഡില്‍ വീണത്. രാജമല ചെക്ക് പോസ്റ്റിന് അടുത്തായിരുന്നു സംഭവം... കുഞ്ഞ് നഷ്ടപ്പെട്ട കാര്യം വീട്ടിലെത്തിയതിന് ശേഷമാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം നടന്ന് ഒരുമാസം  പിന്നിടുമ്പോഴാണ് കുരുന്നിനെ കാട്ടുപാതയിൽ നിന്ന് രക്ഷിച്ച യഥാർഥ നന്മയെ കേരളം തിരിച്ചറിയുന്നത്.

First published: October 12, 2019, 2:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading