• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front Rally | 'തോളത്തിരുന്ന് കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളി; ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയില്‍

Popular Front Rally | 'തോളത്തിരുന്ന് കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളി; ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയില്‍

കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

  • Share this:
    ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ(Popular Front Rally) വിദ്വേഷ മുദ്രാവാക്യം(Hate Slogan) വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെയാണ് പൊലീസ്(Police) കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളാണ് കുട്ടിയെ കൊണ്ടു വന്നത് എന്നാണ് സൂചന. റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പേരിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍(Alappuzha) പോപ്പുലര്‍ ഫ്രണ്ട് റാലി നടത്തിയത്.

    കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നും എത്തിയ പൊലീസ് സംഘം രാത്രി 10 മണിയോടെയാണ് ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ SDPI/പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹിയാണ്.

    പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. അഭിഭാഷക പരിഷത്തിന്റെ പരാതിയിലാണ് പൊലീസ് കേസ്. പൊലീസ് നടപടിയില്‍ ഈരാറ്റുപേട്ട നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

    Also Read-Popular Front പരിപാടിയിൽ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം: രക്ഷിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

    അതേസമയം മുദ്രവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സംഭവത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.

    കുട്ടിഒരാളുടെ തോളത്തിരുന്ന് മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 'അരിയും മലരും വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്‍. മര്യാദക്ക് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചില്ലേല്‍ നമുക്കറിയാം പണിയറിയാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ.'...... എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

    Also Read-High Court| 'റാലികളില്‍ കുട്ടികളെന്തിന്? പുതുതലമുറയുടെ തലയില്‍ മതവിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമിക്കരുത്'; ഹൈക്കോടതി

    അതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തി. കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കേണ്ടതല്ലെയെന്ന ചോദ്യമാണ് കോടതി മുന്നോട്ടുവച്ചത്. കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ ഇവരുടെ മനസ് എങ്ങിനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുകയെന്ന് കോടതി ചോദിച്ചു.

    സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ദുരൂഹമെന്ന് കെസിബിസി ആരോപിച്ചു. തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടയ്ക്കാന്‍ താത്പര്യം കാണിക്കുന്ന സര്‍ക്കാര്‍ മത വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും കെസിബിസി കുറ്റപ്പെടുത്തി.
    Published by:Jayesh Krishnan
    First published: