നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്കിന് പിന്നിലിരുന്ന അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

  ബൈക്കിന് പിന്നിലിരുന്ന അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

  ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: ബൈക്കിന് പുറകിലിരുന്ന അമ്മയുടെ(Mother) കൈയില്‍ നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ്(Child) മരിച്ചു(Death). ചൊവ്വാഴ്ച 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ്(3 മാസം) ആണ് മരിച്ചത്.

   ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നു. പനി ബാധിച്ച കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. പരിക്ക് ഗുരുരതരമല്ലാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വിട്ടു.

   എന്നാല്‍ വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സഹോദരി: ശിഖ

   Accident| തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഞെരിഞ്ഞമർന്ന് ഡ്രൈവർ മരിച്ചു; യാത്രക്കാരെ പുറത്തെടുത്തത് രണ്ടരമണിക്കൂറിന് ശേഷം

   തടികയറ്റിവന്ന ലോറി (Lorry)ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേക്കൊഴൂരിൽ ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം (Accident). ഓട്ടോ ഡ്രൈവർ ഉതിമൂട് മാമ്പാറവീട്ടിൽ ഷൈജു കമലാസനൻ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടിൽ വീട്ടിൽ രാജേഷ്(40), കുമ്പഴ തറയിൽ വീട്ടിൽ ജയൻ(41) എന്നിവർക്കാണ് പരിക്കേറ്റത്.

   ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരിൽനിന്ന്‌ തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തിൽ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണംവിട്ടു. തുടർന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറിക്കും സമീപത്തെ മതിലിനും ഇടയിൽ ഓട്ടോറിക്ഷ അമർന്നുപോവുകയായിരുന്നു. മുകളിലേക്ക് തടിയും വീണു.

   നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും പുറത്തെടുക്കാനാകുമായിരുന്നില്ല. തടിയുടെ കെട്ട് അയഞ്ഞുപോയതിനാൽ അഗ്നിരക്ഷാസേനയെത്തിയിട്ടും തുടർപ്രവർത്തനങ്ങൾ ദുഷ്കരമായി. പത്തനംതിട്ടയിൽനിന്ന് രണ്ട് ക്രെയിനുകൾ എത്തിച്ച് ലോറി ഉയർത്തിനിർത്തി അഗ്നിരക്ഷാസേനയുടെ കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. പിൻസീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിക്കടിയിൽപ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും വെളിച്ചമില്ലായ്മയും രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.
   Published by:Jayesh Krishnan
   First published:
   )}