ബാലപീഡകര്‍ സുരക്ഷിതര്‍; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോക്‌സോ കേസുകളില്‍ ശിക്ഷ ഇല്ല; നീതിതേടി ഇരകള്‍

സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രജിസ്റ്റർ ചെയ്തത് 6934 പോക്‌സോ കേസുകള്‍; പ്രതികള്‍ക്ക് ശിക്ഷ നല്‍കാനായതാവട്ടെ വെറും 90 കേസുകളില്‍ മാത്രം.

news18-malayalam
Updated: October 29, 2019, 12:46 PM IST
ബാലപീഡകര്‍ സുരക്ഷിതര്‍; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോക്‌സോ കേസുകളില്‍ ശിക്ഷ ഇല്ല; നീതിതേടി ഇരകള്‍
pocso
  • Share this:
തിരുവനന്തപുരം: കുട്ടികളെ പീഡിപ്പിച്ചു കൊന്നവര്‍ കേരളത്തില്‍ പാട്ടുംപാടി നടക്കുവാണെന്ന് നിയമസഭയില്‍ പറഞ്ഞത് ഷാഫി പറമ്പിലാണ്. രാഷ്ട്രീയ പ്രസ്ഥാവനക്കപ്പുറം ഈ വാക്കുകള്‍ക്ക് പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 6934 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 7924 പ്രതികളാണ് ഈ കേസുകളില്‍ ഉള്‍പെട്ടിരുന്നത്. ഇവയില്‍ കുറ്റപത്രം സമര്‍പ്പിക്കാനായത് 4971 എണ്ണത്തില്‍ മാത്രം.

Also Read- വാളയാർ; വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഡി.ജി.പി

പ്രതികള്‍ക്ക് ശിക്ഷ നല്‍കാനായതാവട്ടെ വെറും 90 കേസുകളില്‍ മാത്രം. അതായത് മൊത്തം രജിസ്റ്റര്‍ ചെയ്തകേസുകളുടെ 1.3 ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷമാദ്യം നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കാണിത്. നേരിയ മാറ്റങ്ങളുണ്ടായേക്കാമെങ്കിലും ബാലപീഡകര്‍ കേരളത്തില്‍ സുരക്ഷിതരാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.
രാജ്യത്ത് രജിസ്റ്റര്‍ചെയ്യുന്ന കുട്ടികള്‍ക്കെതിരായ അതിക്രമകേസുകളില്‍ മുന്‍ നിരയിലാണ് കേരളം.

2012 മുതൽ 2018 വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം നോക്കുക...

2012- 77
2013- 1016
2014- 1402
2015- 1583
2016- 2122
2017- 2697
2018- 3179
2019 സെപ്റ്റംബര്‍വരെ മാത്രം 2514 കേസുകൾ

ജില്ല തിരിച്ച് ഈ വര്‍ഷത്തെ കണക്ക് ഇങ്ങനെ.. 

പോക്‌സോ നിയമം വന്നതിന്‌ശേഷം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയ സംഭവങ്ങള്‍ പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതില്‍ കേസെടുക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതിനുള്ള കാരണമായി സര്‍ക്കാരിന്റെ വാദമാണിത്. പക്ഷെ ഈ വാദം ഇരകള്‍ക്ക് നീതി വൈകുന്നതിന് ന്യായീകരണമാകുമോ ?

Also Read- OPINION | പോക്സോ കേസുകൾക്കു മാത്രമായി അന്വേഷണ സംഘവും പ്രോസിക്യൂട്ടർമാരും വേണം

First published: October 29, 2019, 12:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading