കൊല്ലം: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവെപ്പ് എടുത്തതിലെ പിഴവുമൂലം ഒന്നരവയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജോസഫൈന്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. നിസ എന്നിവര്‍ക്കെതിരേയാണ് നടപടി.
ഇരുവരില്‍നിന്ന് തുല്യമായി തുകയീടാക്കി ഹര്‍ജിക്കാരനായ കുട്ടിയുടെ അച്ഛന് പരാതിക്കാരനായ കണ്ണനല്ലൂര്‍ മുഖത്തല കിഴവൂര്‍ സ്വദേശി പി.ഷഫീഖിന് കൈമാറാന്‍ ഡി.എംഒയ്ക്ക് നിര്‍ദേശം നല്കി. ഇരുവരുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് വ്യക്തമായതായി ബാലാവകാശ കമ്മിഷന് അംഗം റെനി ആന്റണി ഉത്തരവില്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ കുട്ടികളുടെ ചികിത്സയില്‍ മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബാലാവകാശനിയമങ്ങളെക്കുറിച്ച് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കാനും ഉത്തരവില്‍ നിര്‍ദേശിച്ചു.
Also Read-Ambulance Driver | വീട്ടിലേക്ക് പച്ചക്കറിയുമായി മടങ്ങവേ ഗതാഗതകുരുക്ക് മറികടക്കാന്‍ സൈറണ്‍; ആംബുലന്‍സ് ഡ്രൈവര്‍ കുടുങ്ങി
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പെടുത്തത്. തുടര്‍ന്ന് രണ്ടാഴ്ചയോളം കുട്ടി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു.
PP Chitharanjan | അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്; ഹോട്ടലിനെതിരെ പരാതി നല്കി ചിത്തരഞ്ജന് MLA
ആലപ്പുഴ: അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ(Hotel) പരാതി നല്കി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്(PP Chitharanjan). ആലപ്പുഴ(Alappuzha) മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്.
'ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല' എംഎല്‍എ പറയുന്നു.
Also Read-Fire Accident | കണ്ണൂരില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ ടൂറിന് പോയ ബസിന് ഗോവയില്‍ വെച്ച് തീപിടിച്ചു; ബസ് കത്തിനശിച്ചു
':ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം.ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്' വെള്ളിയാഴ്ച രാവിലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎല്‍എ വിവരിക്കുന്നു.
എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. എന്നാല്‍ അമിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വില്‍ക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കിയിട്ടുള്ളൂവെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.