അമ്മത്തൊട്ടിലിലെത്തിയ 'ബാലഭാസ്‌കര്‍'

news18india
Updated: October 6, 2018, 10:00 AM IST
അമ്മത്തൊട്ടിലിലെത്തിയ 'ബാലഭാസ്‌കര്‍'
  • News18 India
  • Last Updated: October 6, 2018, 10:00 AM IST IST
  • Share this:
തിരുവനന്തപുരം :  അന്തരിച്ച പ്രിയ കലാകാരന്‍ ബാലഭാസ്‌കറിന് സ്‌നേഹാദരം അര്‍പ്പിച്ച് ശിശുക്ഷേമസമിതി. ലോകമെമ്പാടുമുള്ള മലയാളി സംഗീത ആസ്വാദകരുടെ മനസില്‍ നൊമ്പരം മാത്രം ബാക്കിയാക്കിയാണ് ബാലഭാസ്‌കര്‍ എന്ന സംഗീത പ്രതിഭ അകാലത്തില്‍ വിടവാങ്ങിയത്. പ്രിയ സംഗീത സംവിധായകന്റെ ശരീരം അഗ്നി ഏറ്റുവാങ്ങിയ ദിവസം അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് ബാലഭാസ്‌കര്‍ എന്ന പേര് നല്‍കിയാണ് ശിശുക്ഷേമ സമിതി ആദരം അര്‍പ്പിച്ചത്.

തന്ത്രികൾ നിലച്ചു; നിലയ്ക്കാതെ നാദം

ബാലഭാസ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അമ്മത്തൊട്ടിലിലെ മണികള്‍ കിലുങ്ങിയത്. ഓടിയെത്തിയവര്‍ക്ക് മുന്നില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരാണ്‍കുഞ്ഞ്. സ്‌നേഹവായ്‌പോടെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത അധികൃതര്‍ക്ക് അപ്രതീക്ഷിത അതിഥിക്ക് പേരിടാന്‍ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ അമ്മത്തൊട്ടിലിലെ 251-ാമത്തെ അതിഥിയായി ബാലഭാസ്‌കര്‍. തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ കുഞ്ഞിന്റെ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയായി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍