കൈതമുക്ക്: കുട്ടികൾ മണ്ണ് തിന്ന് വിശപ്പകറ്റിയെന്ന വാദം തള്ളി ചൈൽഡ് വെൽഫെയർ കമ്മിറ്റി

കുട്ടികൾ പട്ടിണി കിടന്നിട്ടില്ലെന്നും കളിക്കുന്നതിനിടെയാണ് മണ്ണ് വായിൽ വച്ചതെന്നും അമ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

News18 Malayalam | news18
Updated: December 4, 2019, 7:11 AM IST
കൈതമുക്ക്: കുട്ടികൾ മണ്ണ് തിന്ന് വിശപ്പകറ്റിയെന്ന വാദം തള്ളി ചൈൽഡ് വെൽഫെയർ കമ്മിറ്റി
child
  • News18
  • Last Updated: December 4, 2019, 7:11 AM IST
  • Share this:
തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികൾ മണ്ണ് വാരി തിന്ന് വിശപ്പകറ്റിയെന്ന ശിശുക്ഷേമ സമിതിയുടെ വാദം തള്ളി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. അമ്മ കൂട്ടികളെ കൈമാറാൻ കാരണം പട്ടിണിയല്ലന്നും അച്ഛന്റെ ഉപദ്രവമാണന്നുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

കുട്ടികള്‍ പട്ടിണി കിടന്നിട്ടില്ലെന്നും, ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്ത ബാലാവകാശ കമ്മീഷനും, കുട്ടി മണ്ണ് വാരി തിന്നെന്ന പ്രചാരണം തള്ളിയിട്ടുണ്ട്.

Also Read-കൈതമുക്കിൽ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവം: പുതിയ വെളിപ്പെടുത്തലുമായി അമ്മ

വിശപ്പു കാരണം കുട്ടികൾ മണ്ണു വാരിത്തിന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കുട്ടികൾ പട്ടിണി കിടന്നിട്ടില്ലെന്നും കളിക്കുന്നതിനിടെയാണ് മണ്ണ് വായിൽ വച്ചതെന്നും അമ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.വീട്ടിലെത്തിയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചതാണെന്നായിരുന്നു അവരുടെ വാദം. കുട്ടികളുടെ അച്ഛൻ ഇവരെ മർദ്ദിക്കാറുണ്ട്. ഇതിനാലാണ് കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആഗ്രഹിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തിരുന്നു.
First published: December 4, 2019, 7:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading