ഇടുക്കി: സൈക്കിളില്‍(Cycle) നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് ശിക്ഷ ലഭിക്കാതിരിക്കാന്‍ അയല്‍ക്കാരനെതിരെ വ്യാജപരാതി(Fake Complaint) നല്കി കുട്ടി. സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ അയല്‍വാസി തള്ളിത്താഴെയിട്ട് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു പരാതി. പരാതിയുട അിസ്ഥാനത്തില്‍ കോമ്പയാര്‍ പുളിക്കപ്പറമ്പില്‍ സന്തോഷിനെതിരെ പൊലീസ്(Police) കേസെടുത്തിരുന്നു.
വ്യാജ പരാതിയില്‍ സന്തോഷിനെതിരേ നെടുങ്കണ്ടം പൊലീസ് എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്ന് നെടുങ്കണ്ടം സി.ഐ. ബി.എസ് ബിനു പറഞ്ഞു. സൈക്കിളില്‍നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് ശിക്ഷ ലഭിക്കാതിരിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണിതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു.
കുട്ടിയുടെ പരാതി വ്യാജമാണെന്ന് പൊലീസിന് തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. എന്നാല്‍ കുട്ടി മൊഴിയില്‍ ഉറച്ചുനിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. വീട്ടിലെത്തി മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ്, എല്ലാം കുട്ടി ഉണ്ടാക്കിയ കഥയാണെന്ന് വെളിപ്പെടുത്തിയത്.
പരാതി നല്‍കാനായി ഒപ്പമെത്തിയ നാട്ടുകാര്‍ക്കൊപ്പം കുട്ടിയും മാതാപിതാക്കളും ശനിയാഴ്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിക്കുകയായിരുന്നു. ഇതോടെ ആരോപണ വിധേയനായിരുന്ന കോമ്പയാര്‍ പുളിക്കപ്പറമ്പില്‍ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു.
Accident | തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു തെറിച്ചു വീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്(Injury). ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം(Accident) നടന്നത്. മതിലകം മഞ്ഞളി വീട്ടില്‍ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്. യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞതോടെയാണ് പിന്‍വശത്തെ ഡോറിന് സമീപം നിന്ന യുവതിയാണ് റോഡിലേക്ക് തെറിച്ച് വീണതും ഗുരുതരമായി പരിക്കേറ്റതും. ബസ് സാധാരണ വഴിയില്‍ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബസിന്റെ ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശം നേരത്തേതന്നെയുള്ളതാണ്. ഇത് ലംഘിച്ചാണ് ബസ് യാത്ര നടത്തിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.