കോഴിക്കോട്: പിൻ വാതിൽ നിയമനത്തിന് എതിരെ പൊരുതുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിത കാല സഹന സമരം ആറാം ദിവസവും തുടരുന്നു.
സമരത്തിന് പിന്തുണയുമായി എത്തിയ നൂറു കണക്കിന് കുട്ടികൾ കളക്ടറേറ്റിന് മുന്നിൽ വലയം തീർത്തു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ മക്കൾ ഉൾപ്പെടെ ഐക്യദാർഢ്യവുമായി എത്തിയത് ശ്രദ്ധേയമായി. പ്ലക്കാർഡുകളും സമരമുഖത്തെ ചിത്രങ്ങളും ഏന്തിയാണ് കുട്ടികൾ പ്രതിഷേധിച്ചത്.
മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രസംഗിച്ചും കുട്ടികൾ കളക്ടറേറ്റിനു മുൻ വശം നിറഞ്ഞു നിന്നു. തുടർന്ന്, കൈകൾ കോർത്ത് സമര പന്തൽ വരെ നടന്നു നീങ്ങി. സഹന സമരത്തിന് നേതൃത്വം നൽകുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസും സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും കുട്ടി പ്രതിഷേധക്കാരെ പ്രത്യാഭിവാദ്യം ചെയ്തു.
പാക്കിസ്ഥാനിൽ വനിത സന്നദ്ധ പ്രവർത്തകർക്കെതിരെ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂർ, സാജിദ് നടുവണ്ണൂർ, കെ കെ നവാസ്, കെ എം എ റഷീദ്, സി ജാഫർ സാദിഖ്, വി കെ റഷീദ് മാസ്റ്റർ, എ കെ ഷൗക്കത്തലി, എ ഷിജിത് ഖാൻ, എസ് വി ഷൗലിക്ക്, ശഫീഖ് അരക്കിണർ, റിയാസ് സലാം, ടി പി എം ജിഷാൻ നേതൃത്വം നൽകി.
ചരിത്രം രചിച്ച് വ്ലോഗർ; ഒരു ലക്ഷം രൂപ ഡെലിവറി ബോയിക്ക് ടിപ്പ്
സഹന സമരത്തെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം, ജില്ല പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, നാസർ എസ്റ്റേറ്റ്മുക്ക്, നിജേഷ് അരവിന്ദ്, കെ പി ബാബു, ഷാഹിന നിയാസി, ബ്രസീലിയ ഷംസുദ്ധീൻ, അഡ്വ. സാജിത സിദ്ധിഖ് അഭിവാദ്യം ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.