HOME /NEWS /Kerala / 'ചലനശേഷി നഷ്ടമായ മകനെ സ്കൂളിൽ കുട്ടികൾ കളിയാക്കുന്നു'; വീട്ടമ്മ മന്ത്രിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു

'ചലനശേഷി നഷ്ടമായ മകനെ സ്കൂളിൽ കുട്ടികൾ കളിയാക്കുന്നു'; വീട്ടമ്മ മന്ത്രിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു

ആ അമ്മയെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ താൻ വല്ലാതായെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

ആ അമ്മയെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ താൻ വല്ലാതായെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

ആ അമ്മയെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ താൻ വല്ലാതായെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

  • Share this:

    കോട്ടയം: ചലനശേഷി നഷ്ടമായ മകനെ സ്കൂളിൽ കുട്ടികൾ കളിയാക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ കോട്ടയത്തെ താലൂക്ക് അദാലത്തിൽ. മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. കാലിന് ചലനശേഷി നഷ്ട്ടപ്പെട്ട ശ്രീഹരി മകന് സ്‌കൂളിൽ കൂട്ടുകാരുടെ കളിയാക്കലുകൾ നിരന്തരമായി നേരിടേണ്ടി വരുന്നു ആരും തണലാകുന്നില്ല എന്ന പരാതിയാണ് വീട്ടമ്മ പങ്കുവച്ചത്. ഇക്കാര്യം പറയുന്നതിനിടെ വീട്ടമ്മ പൊട്ടിക്കരഞ്ഞതായും മന്ത്രി പറഞ്ഞു. ആ അമ്മയെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ താൻ വല്ലാതായെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

    മന്ത്രി വി എൻ വാസവന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    ഇന്നലെ കോട്ടയത്തെ താലൂക്ക് അദാലത്ത് അവസാനിച്ചപ്പോൾ മനസിൽ നിന്ന് മായാത്ത ചിത്രം ശ്രീഹരിയുടേയും അമ്മയുടേതുമാണ്. വൈകല്യത്തിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നതിനാൽ മകൻ സ്‌കൂളിൽ പോകാൻ കൂട്ടാക്കുന്നില്ലെന്ന പരാതിയുമായിട്ടാണ് അമ്മ എത്തിയത്. കൂലിപ്പണിക്കാരനായ ഇളങ്ങൂർ അജിത് കുമാറിന്റെയും പ്രീതിയുടെ മകനാണ് ശ്രീഹരി പുത്തേറ്റ് ഗവൺമെന്റ് യുപി സ്‌കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. കാലിന് ചലനശേഷി നഷ്ട്ടപ്പെട്ട ശ്രീഹരി മകന് സ്‌കൂളിൽ കൂട്ടുകാരുടെ കളിയാക്കലുകൾ നിരന്തരമായി നേരിടേണ്ടി വരുന്നു ആരും തണലാകുന്നില്ല എന്ന പരാതിയാണ് അവർ പങ്കുവച്ചത്. ഇതു പറയുന്നതിനടയിൽ അവർ പൊട്ടിക്കരഞ്ഞു പോയി. ഹരിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കുഞ്ഞികണ്ണുകളും നിറഞ്ഞ് ഒഴുകുയായിരുന്നു. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഒരു നിമിഷം ഞാനും വല്ലാതായി.

    അവിടെ ഉണ്ടായിരുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഹരി പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൗൺസിലിങ്ങ് നൽകാൻ നിർദ്ദേശം നൽകി. ശ്രീഹരിക്ക് അവിടെ തന്നെ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും ചുമതലപ്പെടുത്തി. പുതിയ സ്‌കൂൾവർഷത്തിൽ നിലവിലെ സ്‌കൂളിൽ തന്നെ പഠിക്കാൻ അവസരമുണ്ടാകുമെന്നും ഇനി കൂട്ടുകാരിൽ നിന്നോ മറ്റാരിൽ നിന്നും ഹരിക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടാകില്ലെന്നും ഞാൻ ആ കൊച്ചു മിടുക്കന് ഉറപ്പു നൽകി. ആരെങ്കിലും കളിയാക്കിയാൽ എന്നെ വിളിച്ചാൽ മതി എന്നു പറഞ്ഞപ്പോൾ ആ മുഖത്ത് തെളിഞ്ഞ ചെറിയ ചിരി അവന്റെ ഉള്ളിലെ ആത്മവിശ്വാസത്തിന്റേതായിരുന്നു. ഹരിക്ക് സഞ്ചരിക്കാൻ വികലാംഗ കോർപ്പറേഷനിൽ നിന്നും വീൽചെയർ ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Kerala news, Kottayam, Minister V N Vasavan