• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടികളെ മിനി ഗുഡ്സ് ലോറി ഇടിച്ചിട്ടു

കോഴിക്കോട് റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടികളെ മിനി ഗുഡ്സ് ലോറി ഇടിച്ചിട്ടു

അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് പരാതിയുണ്ട്.

  • Share this:

    കോഴിക്കോട്: പയ്യോളി ടൗണിന് സമീപം ​റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടികളെ മിനി ഗുഡ്സ് ലോറി ഇടിച്ചുവീഴ്ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം. പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ വാഹനം ഇടിച്ചിട്ടത്.

    Also read-ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വനം വകുപ്പ് വാച്ചറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

    അമ്മയോടൊപ്പം നടന്നുവന്ന രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട വണ്ടി നിർത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ വിദ്യാര്‍ഥിയുടെ മുകളിലേക്ക് ചെറിയ പെണ്‍കുട്ടിയും വീണു. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് പരാതിയുണ്ട്.

    Published by:Sarika KP
    First published: