ചിങ്ങം 1| കേരള കര്‍ഷകദിനം; കര്‍ഷകരെ ആദരിക്കാൻ നാടാകെ പരിപാടികൾ

മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.

Image - pinterest

Image - pinterest

 • Share this:
  ചിങ്ങം 1 കേരള കര്‍ഷകദിനം, അറിയേണ്ട കാര്യങ്ങള്‍

  കൊല്ലവര്‍ഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായാണ് ആചരിച്ചുവരുന്നത്. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.

  സംസ്ഥാന കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആ ദിനസം മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്‌കാരങ്ങള്‍ നല്‍കി വരുകയും ചെയ്യുന്നു. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകാരപ്രദമാണ്.

  കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം ആചരിക്കുന്നതെങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം. ലോകഭക്ഷ്യദിനം കൂടിയായ അന്ന് കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംങിന്റെ ജന്മദിനമാണ്. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഭരണകര്‍ത്താവായിരുന്നു അദ്ദേഹം.

  1800 മുതല്‍ ലോകത്ത് പലരാജ്യങ്ങളിലും കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക ദിവസം തിരഞ്ഞെടുത്ത് മികച്ച കര്‍ഷകരെ ആദരിക്കാറുണ്ട്. ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച ആണ് ചില രാജ്യങ്ങളില്‍ കര്‍ഷകദിനം. അമേരിക്കയില്‍ ഒക്ടോബര്‍ 12 ആണ് ഔദ്യോഗിക കര്‍ഷക ദിനം എങ്കിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ വിവിധ ദിവസങ്ങളില്‍ കര്‍ഷകദിനാചരണങ്ങള്‍ നടത്താറുണ്ട്.

  ഐക്യരാഷ്ട്ര സഭക്ക് കീഴില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേള്‍ന്‍ പ്രവര്‍ത്തിച്ച് വരുന്നു. പട്ടിണിയെ ഇല്ലാതാക്കാന്‍ കഴിയുന്നത് ലോകത്ത് 500 ദശലക്ഷത്തോളം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരുടെ അദ്ധ്വാനഫലമായാണ്.

  അതേ സമയം കർഷക ദിനത്തിൽ കർഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പുരോഗതിക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ച് നിൽക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കർഷകർക്ക് അനുകൂലമായ സംസ്ഥാന സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

  മുഖ്യമന്ത്രി കുറിച്ചത് ഇങ്ങനെ- ചിങ്ങം ഒന്ന് കർഷകദിനമാണ്. ജനതയുടെ ഭൂരിഭാഗവും കൃഷിയിലും കാർഷികവൃത്തികളിലും ഏർപ്പെട്ട് ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഈ ദിനത്തിന് അതീവ പ്രാധാന്യമുണ്ട്. പ്രാകൃതമായ ജീവിതാവസ്ഥകളിൽ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യന്റെ വളർച്ചയിൽ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിർഭാവമാണ്. അന്നവും, ഭാഷയും, സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ നമ്മുടെ കാർഷിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്.

  ഇത്തരമൊരു സ്ഥിതി കർഷകദിനത്തിന്റെ പ്രധാന്യം ഇരട്ടിപ്പിക്കുകയാണ്. കർഷകരുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം അവർക്കനുകൂലമായ സംസ്ഥാന സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനും നാം ശ്രമിക്കണം. കർഷകരുടെ പുരോഗതിയ്ക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി നമുക്കൊരുമിച്ചു നിൽക്കാം. കേരളത്തിൻ്റെ കാർഷിക അഭിവൃദ്ധിക്കായി കൈകോർക്കാം.എല്ലാ കർഷകർക്കും അഭിവാദ്യങ്ങൾ.
  Published by:Karthika M
  First published:
  )}