• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചിന്താ ജെറോം DYFIയുടെ ആദ്യ വനിതാ അധ്യക്ഷയായേക്കും; വസീഫിന്റെ പേരും പരിഗണനയിൽ

ചിന്താ ജെറോം DYFIയുടെ ആദ്യ വനിതാ അധ്യക്ഷയായേക്കും; വസീഫിന്റെ പേരും പരിഗണനയിൽ

സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയിൽ കൊടിയേറി

ചിന്താ ജെറോം, വസീഫ്

ചിന്താ ജെറോം, വസീഫ്

  • Share this:
തിരുവനന്തപുരം: ഡിവൈഎഫ്ഐ (DYFI) സംസ്ഥാന അധ്യക്ഷ പദവയിലേക്ക് ചിന്താ ജെറോമിന്റെ (Chintha Jerome) പേരും പരിഗണനയിൽ. ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷ സ്ഥാനം ഇതുവരെ വനിതകൾക്ക് നൽകിയിട്ടില്ല. ചിന്താ ജെറോം  അധ്യക്ഷയായാൽ അതു പുതുമയാകും. എറണാകുളം സമ്മേളനത്തിൽ സി പി എം സംസ്ഥാന സമിതിയിലെത്തിയ ചിന്തയ്ക്ക് ഉടൻ മറ്റൊരു പദവി കൂടി നൽകുന്നതിൽ വ്യത്യസ്ത അഭിപ്രായം ഉള്ളവരുണ്ട്. അതു മറികടക്കാനായാൽ ഡി വൈ എഫ് ഐ യുടെ ആദ്യ വനിതാ അധ്യക്ഷയായി ചിന്താ ജെറോം മാറും.

ചിന്തയെ പരിഗണിച്ചില്ലെങ്കിൽ കോഴിക്കോട്ടു നിന്നുള്ള നേതാവ് വി. വസീഫ് സംസ്ഥാന അധ്യക്ഷനായേക്കും. സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടർന്നേക്കും. സി പി എം സംസ്ഥാന സമിതി അംഗമായ എസ്‌ സതീഷ്,  ഷിജു ഖാൻ, എം വിജിൻ എന്നിവരും സംസ്ഥാന ഭാരവാഹികളായി പരിഗണിക്കപ്പെടുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിന് ഇന്നലെ പത്തനംതിട്ടയിൽ തുടക്കമായി.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ , എം. വിജിൻ എം എൽ എ, കൊല്ലത്തു നിന്നുള്ള നേതാവ് അരുൺ ബാബു എന്നിവരിൽ ഒരാൾ സംസ്ഥാന ട്രഷറർ ആകും. ഡൽഹിയിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റിയതിനാൽ ജെയ്ക്ക് സി തോമസിനെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല. മേയിൽ കൊൽക്കത്തയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ജെയ്ക്ക് അഖിലേന്ത്യാ അധ്യക്ഷനായേക്കും. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. 30 ന് വൈകിട്ട് പൊതുസമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങും.

കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ച് കോടിയേരി

കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിനെ പുറത്താക്കിയാൽ രാഷ്ട്രീയ അഭയം നല്‍കാന്‍ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകുമെന്നും കോടിയേരി കണ്ണൂരില്‍ നടത്തിയ ബഹുജനക്യാംപെയിനിൽ പ്രഖ്യാപിച്ചു.

'ബിജെപിക്ക് ഒപ്പം ചേർന്ന് കെ റെയിൽ സമരം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാത്ത കോൺഗ്രസാണ് പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്‍റെ പേരിൽ കെ.വി തോമസിനെതിരെ നടപടി ശുപാർശ ചെയ്യുന്നത്. കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാൻ പോകുന്നത്. കോൺഗ്രസിന് സിപിഎമ്മിനോടാണ് വിരോധം. ആർഎസ്എസ്സിനോടല്ല. കെ.വി തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകും'', കോടിയേരി വ്യക്തമാക്കി.

കോൺഗ്രസ്സുകാർ ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെ പോകുകയാണ് ,പലയിടത്തും കോൺഗ്രസുകാർ ബിജെപിയാണ്. കേരളത്തിലും അതാകാനാണ് ശ്രമിക്കുന്നത്. 35 വർഷം വർഗ്ഗീയ കലാപങ്ങൾ ഇല്ലാത്ത പശ്ചിമ ബംഗാളിൽ ഇന്ന് കലാപങ്ങൾ പതിവായി. ഇടതു പക്ഷം ഇല്ലാതായാൽ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി ആരോപിക്കുന്നു.
Published by:Rajesh V
First published: