#JusticeForPonnu| ചിറ്റാർ കസ്റ്റഡി മരണം: വനപാലകർക്കെതിരെ നരഹത്യക്ക് കേസെടുക്കും

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.

News18 Malayalam | news18-malayalam
Updated: August 4, 2020, 10:33 AM IST
#JusticeForPonnu| ചിറ്റാർ കസ്റ്റഡി മരണം: വനപാലകർക്കെതിരെ നരഹത്യക്ക് കേസെടുക്കും
Mathai
  • Share this:
പത്തനംതിട്ട: ചിറ്റാർ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ  നരഹത്യയ്ക്ക് കേസെടുത്തേക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. സംഭവത്തിൽ കുടുതൽ വനപാലകർ പ്രതികളാകുമെന്നും സൂചന.

മത്തായിയുടെ കസ്റ്റഡി മരണത്തിൽ വനപാലകർക്കെതിരെ നരഹത്യക്ക് കേസെടുക്കാനുള്ള നീക്കത്തിലാണ്  അന്വേഷണ സംഘം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി എടുക്കുക. സംഭവ ദിവസം മത്തായിയെ വിട്ടിൽ നിന്ന് കസ്റ്റഡിയിൽ കൊണ്ടുപോകുമ്പോൾ വേണ്ടത്ര സംരക്ഷണം നൽകിയില്ലന്നും ഇക്കാര്യത്തിൽ വനപാലകർക്ക് വീഴ്ച പറ്റിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

തെളിവെടുപ്പിനിടെ കിണറ്റിൽ വീണ മത്തായിയെ രക്ഷിക്കാൻ ശ്രമിക്കാതെ സംഭവ സ്ഥലത്ത് നിന്നും വനപാലകർ രക്ഷപ്പെട്ട സാഹചര്യമാണ് നരഹത്യ ചുമത്താനുള്ള കാരണമായി പൊലീസ് കാണുന്നത്. നിയമോപദേശം കിട്ടിയാൽ ഉടൻ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും.

TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]Treasury Fraud| ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; സൈബർ വിദഗ്ധരും സംഘത്തിൽ[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]

തെളിവ് നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നിങ്ങനെയുളള കുറ്റങ്ങൾക്ക് പുറമേ കുറ്റാരോപിതർക്ക് മറ്റ് വനപാലകരുടെ സഹായം കിട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഫോൺ  രേഖകളും പരിശോധിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
Published by: Rajesh V
First published: August 4, 2020, 10:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading