നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • News18 Exclusive| 'മുസ്ലീങ്ങൾ കൂടുമ്പോൾ അധികാരസ്ഥാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ട് പോകുമോയെന്ന് ക്രൈസ്തവരുടെ ഭീതി': വെള്ളാപ്പള്ളി നടേശൻ

  News18 Exclusive| 'മുസ്ലീങ്ങൾ കൂടുമ്പോൾ അധികാരസ്ഥാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ട് പോകുമോയെന്ന് ക്രൈസ്തവരുടെ ഭീതി': വെള്ളാപ്പള്ളി നടേശൻ

  അധികാരത്തിനായി ഏതു സമുദായം അംഗബലം കൂട്ടിയാലും അംഗീകരിക്കാനാവില്ലെന്നും വെള്ളാപ്പള്ളി ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു

  വെള്ളാപ്പള്ളി നടേശൻ‌

  വെള്ളാപ്പള്ളി നടേശൻ‌

  • Share this:
   തിരുവനന്തപുരം: സന്താന വർധനയ്ക്കുള്ള പാലാ, പത്തനംതിട്ട രൂപതകളുടെ നിർദേശത്തെ വിമർശിച്ച് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂസ് 18 കേരളം എഡിറ്റർ പ്രദീപ് പിള്ളയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മുസ്ലിങ്ങളുടെ അംഗബലം കൂടുമ്പോൾ അധികാരസ്ഥാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ടു പോകുന്നെന്ന ഭീതി ക്രൈസ്തവർക്കുണ്ട്. ഇതാണ് ഇത്തരം ഉത്തരവിന് പിന്നിൽ. വടക്കൻ ജില്ലകളിലെ നിയോജക മണ്ഡലങ്ങളുടെ എണ്ണം നോക്കിയാൽ ഇതു മനസിലാകും. അധികാരത്തിനായി ഏതു സമുദായം അംഗബലം കൂട്ടിയാലും അംഗീകരിക്കാനാവില്ലെന്നും വെള്ളാപ്പള്ളി ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

   Also Read- News18 Exclusive| 'ജാതി പറയരുതെന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല': SNDP ജനറൽ സെക്രട്ടറി വെല്ലാപ്പള്ളി നടേശൻ

   കേരളത്തിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയോടും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. വിരമിച്ചപ്പോഴാണോ സംസ്ഥാനത്ത് തീവ്രവാദ ഭീഷണിയുണ്ടെന്ന് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ബെഹ്റയുടെ പ്രസ്താവന വൈകി വന്ന വിവേകമായിരുന്നു. സത്യം പറയാൻ അദ്ദേഹത്തിന് കുറേ കാലം വേണ്ടി വന്നെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

   Also Read- സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന്​ വാരിയംകുന്നത്തും ആലി മുസ്ല്യാരും അടക്കം 387 പേരെ നീക്കും

   പിണറായി വിജയന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് താൻ പറഞ്ഞത് ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായിയുടെ ആദ്യ സർക്കാരിന്റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നു. പെൻഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങൾ സാധാരണക്കാരുടെ മനസിൽ ഇടംപിടിച്ചു. അവരുടെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടർച്ചയെന്നും വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.

   Also Read- 'മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം': പോപ്പുലർ ഫ്രണ്ട്

   ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അത് ജാതി പറയരുതെന്ന് ഗുരു പറഞ്ഞു എന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യത്തിന്റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. നായർ - ഈഴവ ഐക്യമെന്ന നിർദേശം മുന്നോട്ടു വച്ചത് സുകുമാരൻ നായരാണ്. അത് താൻ അംഗീകരിച്ചെങ്കിലും തന്റെ അജണ്ട അതായിരുന്നില്ല. എന്തുകൊണ്ട് ഐക്യ ശ്രമങ്ങൾ നടക്കാതെ പോയെന്ന് സുകുമാരൻ നായരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.   നിലപാട് തുറന്ന് പറഞ്ഞ് വെള്ളാപ്പള്ളി - പറഞ്ഞതും പറയാത്തതും ഇന്ന് രാത്രി എട്ടിന് ന്യൂസ് 18 കേരളത്തിൽ കാണാം.
   Published by:Rajesh V
   First published: