• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election | 'ക്രൈസ്തവ സമുദായത്തിന് നേട്ടമുണ്ടാക്കും'; ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ലീഗ്

Thrikkakara By-Election | 'ക്രൈസ്തവ സമുദായത്തിന് നേട്ടമുണ്ടാക്കും'; ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ലീഗ്

തെരഞ്ഞെടുപ്പില്‍ നിന്ന് ആല്‍ബിച്ചന്‍ മുരിങ്ങയില്‍ പിന്മാറിയ സാഹചര്യത്തിലാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയ്ക്ക് ക്രിസ്ത്യന്‍ ലീഗ് പിന്തുണ പ്രഖ്യാപിച്ചത്‌

  • Share this:
    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍(Thrikkakara By-Election) എല്‍ഡിഎഫ്(LDF) സ്ഥാനാര്‍ഥി ജോ ജോസഫിന്(Jo Joseph) പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ലീഗ്(Christian League). ക്രൈസ്തവ സമുദായത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ശേഷിയുള്ളയാളാണെന്ന നിലയ്ക്കാണ് ജോ ജോസഫിനെ പിന്തുണയ്ക്കുന്നതെന്ന് ക്രിസ്ത്യന്‍ ലീഗ് ചെയര്‍മാന്‍ ആല്‍ബിച്ചന്‍ മുരിങ്ങയില്‍ അറിയിച്ചു.

    തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ആല്‍ബിച്ചന്‍ മുരിങ്ങയില്‍ പ്രഖ്യാപിച്ചിരുന്നു. ഹെല്‍മറ്റ് ചിഹ്നമായി പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരുന്നു. എന്നാല്‍ മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്ന് ക്രിസ്ത്യന്‍ ലീഗ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന് ലീഗ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

    Also Read-Thrikkakara By-Election| തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ല; മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ട്വന്റി20-AAP സഖ്യം

    ക്രിസ്ത്യന്‍ ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'തിരഞ്ഞെടുപ്പിലും സമുദായത്തിലും തന്നേക്കാള്‍ impact ഉണ്ടാക്കാന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫ് ന് കഴിയുമെന്ന തിരിച്ചറിവാണ് ആല്‍ബിച്ചന്റെ പിന്മാറ്റത്തിനു പിന്നില്‍ . ഒപ്പം ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിവുള്ള അതിലുപരി ക്രൈസ്തവ യുവതക്ക് മധുരമേകാന്‍ കെല്‍പ്പുള്ള (നിലവില്‍ കൈപ്പുനീറാണ് പാവങ്ങള്‍ കുടിക്കുന്നത് ) ഹൃദയപക്ഷം ഡോക്ടര്‍ ജോ ജോസഫ് നു പിന്തുണയും ക്രിസ്ത്യന്‍ ലീഗ് നേതാവ് ആല്‍ബിച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്' ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


    സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ ഉള്ളടക്കമുള്ള വിവാദ വീഡിയോകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ നേതാവാണ് ആല്‍ബിച്ചന്‍ മുരിങ്ങയില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. പാലായില്‍നിന്ന് 121ഉം പൂഞ്ഞാറില്‍നിന്ന് 205ഉം വോട്ട് നേടിയിരുന്നു. എന്നാല്‍ സ്വന്തം ബൂത്തില്‍ ഒരു വോട്ടുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
    Published by:Jayesh Krishnan
    First published: