• HOME
 • »
 • NEWS
 • »
 • kerala
 • »
 • മു‌സ്ലീങ്ങളെക്കാൾ മതംമാറ്റിക്കുന്നത് ക്രിസ്‌ത്യാനികൾ; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവുമില്ല' പാലാ ബിഷപ്പിനെ തള‌ളി വെളളാപ്പള‌ളി

മു‌സ്ലീങ്ങളെക്കാൾ മതംമാറ്റിക്കുന്നത് ക്രിസ്‌ത്യാനികൾ; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവുമില്ല' പാലാ ബിഷപ്പിനെ തള‌ളി വെളളാപ്പള‌ളി

ഇല്ലായ്മയെ ചൂഷണം ചെയ്ത് രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മഷണറിമാരാണ്.

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

 • Share this:
  ആലപ്പുഴ: പാലാ ബിഷപ്പിനേയും ഫാദർ റോയ് കണ്ണൻചിറയേയും തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മിഷണിറിമാരാണ്. മയക്കുമരുന്നിന്റെ പേരിൽ ലോകത്ത് ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ലെന്നും വൈദിക പട്ടം ആരെ പറ്റിയും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.

  ഇല്ലായ്മയെ ചൂഷണം ചെയ്ത് രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മഷണറിമാരാണ്. എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തനിക്ക് അഭിപ്രായമില്ല. ക്രിസ്ത്യാനികളെ അപേക്ഷിച്ച് മുസ്‌ലിം വിഭാഗക്കാര്‍ അത്രത്തോളം മതപരിവർത്തനം നടത്തുന്നില്ലെന്നും വെള്ളാപ്പള്ളി.  ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ ഈഴവ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു. എന്നാല്‍ സംസ്‌കാരം നടന്നത് പള്ളിയില്‍ വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.

  ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയ് കണ്ണൻചിറയെ പോലൊരാൾ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്ത കാര്യമാണ്. ഉന്നത നിലയിലുള്ള വ്യക്തിയാണ് അദ്ദേഹം. മുതിർന്ന വൈദികന്റെ ഭാഗത്ത് നിന്നാണ് ഈഴവര്‍ക്കെതിരേ പരാമര്‍ശം ഉണ്ടായത്. വർഗീയ വിഷം തുപ്പുന്ന അപക്വമായ ഇത്തരം പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ശരിയല്ല. ആരെപ്പറ്റിയും എന്തും പറയാം എന്നുള്ള ലൈസൻസ് അല്ല വൈദികനെന്ന പട്ടം.

  മറ്റുള്ള സമുദായങ്ങളെ വിമർശിക്കുന്നതിന് മുമ്പ് സ്വന്തം കണ്ണിലെ കോലെടുത്ത് കളയണം. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദിയാക്കുകയാണ്.

  നാട്ടിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട്. ഇത് തടയേണ്ടത് സർക്കാരാണ്. അതിന് മുസ്ലീം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ല. മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധയുദ്ധവും നടക്കുന്നില്ലെന്നും പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

  Also Read-വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 65 സാക്ഷികൾ, മുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചു

  സിഎംഐ വൈദികനും ദീപിക ബാലസഖ്യം
  ഡയറക്ടറുമായ റോയി കണ്ണൻചിറയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

  റോയി കണ്ണൻചിറ യുടെ പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് ഇങ്ങനെ.' സീറോ മലബാർ സഭയ്ക്ക് കീഴിൽ കോട്ടയത്തിനടുത്തുള്ള ഒരു ഇടവകയിൽ നിന്നും ഒരു മാസത്തിനിടെ 9 പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാർ... ലൗ ജിഹാദിനെ പറ്റിയും നാർക്കോട്ടിക് ജിഹാദിനെ പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്, അതുപോലെ ഇതര സമുദായങ്ങളിലേക്ക് നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. സ്ട്രാറ്റജിക് ആയിട്ട് അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്നു വരെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്'. എന്നും വീഡിയോയിൽ ആരോപിക്കുന്നു.

  പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ  റോയ് കണ്ണൻചിറയുടെ പരാമർശങ്ങളും വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇതോടെ മാപ്പ് പറഞ്ഞ് ഫാദർ രംഗത്തെത്തിയിരുന്നു.

  ഈഴവ സമൂഹത്തോട് മാപ്പുമായി ഫാദർ റോയി കണ്ണൻചിറ. കത്തോലിക്കാ സഭയിലെ മതബോധന അധ്യാപകര്‍ക്ക് വിശ്വാസപരിശീലനം അതിനായുള്ള ക്ലാസ് എടുക്കുന്നതിനിടെ ആണ് ഈഴവ സമുദായത്തിനെതിരെ ഫാദര്‍ റോയി കണ്ണന്‍ചിറ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തില്‍ ആണ് മാപ്പുപറഞ്ഞ് വൈദികന്‍ രംഗത്തുവന്നത്. സഭയുടെ തന്നെ യൂട്യൂബ് ചാനലില്‍ ആണ് വൈദികന്‍ ഖേദപ്രകടനം നടത്തിയത്. വൈദികന്‍ യൂട്യൂബ് വീഡിയോയില്‍ പറയുന്നത് ഇങ്ങനെ. ഇതര മതത്തില്‍ പെട്ട യുവാക്കള്‍ കത്തോലിക്കാ വിഭാഗത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചു പോകുന്ന സാഹചര്യം മുന്നില്‍ ഉണ്ട്. നിരവധി മാതാപിതാക്കളാണ് ഈ പരാതിയുമായി വൈദികര്‍ക്ക് മുന്നിലെത്തുന്നത്. ആ സാഹചര്യം പരിഗണിച്ചാണ് താന്‍ കത്തോലിക്കാ സഭയുടെ മതബോധന അദ്ധ്യാപകര്‍ക്കുള്ള വിശ്വാസ പരിശീലന ക്ലാസ്സില്‍ അത്തരത്തില്‍ സംസാരിച്ചത് എന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറയുന്നു.
  Published by:Naseeba TC
  First published: