നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചുഞ്ചു നായര്‍ ഞങ്ങള്‍ക്ക് ആരായിരുന്നെന്ന് നിങ്ങള്‍ക്കറിയില്ല' ട്രോളുകള്‍ക്ക് മറുപടിയുമായി കുടുംബത്തിന്റെ വിശദീകരണം

  'ചുഞ്ചു നായര്‍ ഞങ്ങള്‍ക്ക് ആരായിരുന്നെന്ന് നിങ്ങള്‍ക്കറിയില്ല' ട്രോളുകള്‍ക്ക് മറുപടിയുമായി കുടുംബത്തിന്റെ വിശദീകരണം

  അവള്‍ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു

  CHUNCHU TRAIN

  CHUNCHU TRAIN

  • News18
  • Last Updated :
  • Share this:
   മുംബൈ: പൂച്ചയ്ക്ക് ജാതിപ്പേരോടുകൂടി ചരമവാര്‍ഷിക പരസ്യം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി മുംബൈയിലെ മലയാളി കുടുംബം. പതിനെട്ടു വര്‍ഷത്തോളം സ്വന്തം കുടുംബാംഗം തന്നെയായിരുന്ന പൂച്ചയോടുള്ള സ്‌നേഹപ്രകടനമായിരുന്നു പരസ്യമെന്നും ജാതി വിവാദം അനാവശ്യമാണെന്നും കുടുംബം പറയുന്നു.

   ചുഞ്ചു നായരെന്ന പൂച്ചയുടെ ചരമവാര്‍ഷികത്തിന്റെ പരസ്യം പുറത്തുവന്നതോടെ ഇതിനെ പരിഹസിച്ച പലരും രംഗത്തെത്തിയിരുന്നു ഇതോടെയണ് കടുംബം പരസ്യം പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയില്‍ വിശദീകരണം നല്‍കിയത്.

   Also Read: 'ചുഞ്ചു നായരെ ട്രോളിയവരോട്, എന്റെ അച്ഛന് ഒരു പട്ടിയുണ്ടായിരുന്നു, അമ്മു വര്‍മ്മയെന്നാണ് പേര്' സാലി വര്‍മ പറയുന്നു

   മലയാളി വീട്ടമ്മയാണ് പരസ്യത്തില്‍ വിശദീകരണവുമായി രംഗത്തു വന്നത്. രണ്ടു മക്കളുള്ള തനിക്ക് മൂന്നാമത്തെ മകളായിരുന്നു ചുഞ്ചു. അതുകൊണ്ടാണ് മറ്റു രണ്ടു മക്കള്‍ക്കും നല്‍കിയ സര്‍ നെയിം ചുഞ്ചുവിനും നല്‍കിയതെന്ന് വീട്ടമ്മ വിശദീകരി്ക്കുന്നു. ട്രോള്‍ ഉണ്ടാക്കുന്ന നിങ്ങള്‍ക്ക് അവള്‍ ഒരു മൃഗം മാത്രമാകാം. പക്ഷെ, ഞങ്ങള്‍ക്ക് പതിനെട്ടു വര്‍ഷം സങ്കടങ്ങളിലും സന്തോഷങ്ങളിലും ഉണ്ടായിരുന്ന കൂട്ടായിരുന്നു ചുഞ്ചുവെന്നും നല്‍കിയ കുടുംബം പറയുന്നു.

   'അവള്‍ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ഞങ്ങള്‍ക്ക് അവള്‍ ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അവള്‍ അതിനാലാണ് സര്‍നെയിം നല്‍കിയതും. പൂച്ചയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആര്‍ക്കും മനസിലാവില്ല. സഹിക്കാവുന്നതിലേറെയാണ് ഈ നെഗറ്റീവ് ട്രോളുകള്‍. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല,' കുടുംബം പറയുന്നു.

   Dont Miss: പൂച്ച 'നായരാ'യി ട്രോളർമാർ 'പുലി'കളായി; ഒരു കുടുംബത്തിന്റെ ജന്തുസ്നേഹം വൈറലായതിങ്ങനെ

   '18 വര്‍ഷത്തോളം ചുഞ്ചു ഈ വീട്ടിലുണ്ടായിരുന്നു. വാര്‍ദ്ധക്യ കാലത്തായിരുന്നു മരണം. ഇത്രയും നാളുകള്‍ സാധാരണ പൂച്ചകള്‍ ജീവിച്ചിരിക്കാറില്ല. വളരെയേറെ സ്‌നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉയര്‍ന്ന ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നു. ഒരിക്കലും ഇക്കാര്യങ്ങള്‍ പരീശിലിപ്പിക്കേണ്ടി വന്നിട്ടില്ല.' കുടുംബം പറയുന്നു.

   പ്രായമായതോടെ ചുഞ്ചുവിന്റെ വൃക്കകള്‍ക്കും പല്ലിനും തകരാറുണ്ടായെന്നും അങ്ങിനെയാണ് മരമം സംഭവിച്ചതെന്നും പറയുന്ന അവര്‍. ചുഞ്ചുവിന്റെ അവസാന നാളുകളില്‍ അയല്‍ക്കാര്‍ പോലും കണ്ണീരോടെയാണ് അവളെ കാണാനെത്തിയതെന്നും ഓര്‍ക്കുന്നു.
   First published:
   )}