ചർച്ച് ആക്ട്: നീക്കം ആശങ്കാജനകമെന്ന് കെസിബിസി; സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കോടിയേരി

ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി സമര്‍പ്പിച്ച ചര്‍ച്ച് ആക്ട് കരട് ബില്ലാണ് ക്രൈസ്തവ സഭകളുടെ ഇപ്പോഴത്തെ എതിര്‍പ്പിനു കാരണം

news18
Updated: March 1, 2019, 2:19 PM IST
ചർച്ച് ആക്ട്: നീക്കം ആശങ്കാജനകമെന്ന് കെസിബിസി; സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കോടിയേരി
കെസിബിസി
  • News18
  • Last Updated: March 1, 2019, 2:19 PM IST
  • Share this:
കൊച്ചി: ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ നീക്കം ആശങ്കാജനകമാണെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി സമര്‍പ്പിച്ച ചര്‍ച്ച് ആക്ട് കരട് ബില്ലാണ് ക്രൈസ്തവ സഭകളുടെ ഇപ്പോഴത്തെ എതിര്‍പ്പിനു കാരണം. നിയമം ഉണ്ടാക്കുന്നതിന് ന്യായീകരണമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ ജനകവുമാണെന്ന്  കെസിബിസിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതിന് രാജ്യത്ത് നിലിവുള്ള നിയമങ്ങളും സഭാ നിയമങ്ങളും ബാധകമാണെന്ന് കെസിബിസി പറഞ്ഞു. നിയമ ലംഘനം ഉണ്ടായാല്‍ ബന്ധപ്പെട്ട സഭാ അധികാരികളെയോ സിവില്‍ കോടതികളെയോ സമീപിക്കാം. കത്തോലിക്ക സഭ പുതിയ നിയമം വേണമെന്ന ആവശ്യം ഉന്നിയിച്ചിട്ടില്ല. ക്രൈസ്തവ നാമധാരികളും അസംതൃപ്തരുമായ ചിലരുമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബില്ലിന്റെ ഉദ്ദേശ്യ ശുദ്ധി സംശയാസ്പദമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

അതേസമയം ചര്‍ച്ച് ആക്ടുമായി ബന്ധപ്പെട്ട ഒരു ബില്ലും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ബില്‍ കൊണ്ടു വരുന്നതിനോട് എല്‍ഡിഎഫ് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രൈസ്തവ സഭകളുടെ നിലപാട് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

First published: March 1, 2019, 2:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading