നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • NEWS18 IMPACT: നാടുകാണിയിൽ KSEB ഭൂമി കൈയേറി നിർമിച്ച കപ്പേള പൊളിച്ചുനീക്കി

  NEWS18 IMPACT: നാടുകാണിയിൽ KSEB ഭൂമി കൈയേറി നിർമിച്ച കപ്പേള പൊളിച്ചുനീക്കി

  റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ അവഗണിച്ച്, പഞ്ചായത്ത് പെർമിറ്റും ഇല്ലാതെ നടത്തിയ അനധികൃത നിർമാണത്തിന്റെ വാർത്ത ന്യൂസ് 18നാണ് പുറത്തുകൊണ്ടുവന്നത്

  cupola idukki

  cupola idukki

  • Share this:
   സന്ദീപ് രാജാക്കാട്

   കട്ടപ്പന: ഇടുക്കി നാടുകാണിയിൽ കെഎസ്ഇബി ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ചിരുന്ന കപ്പേള പൊളിച്ചുനീക്കി ഇടുക്കി ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് കപ്പേള പൊളിച്ചുനീക്കിയത്. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ അവഗണിച്ച്, പഞ്ചായത്ത് പെർമിറ്റും ഇല്ലാതെ നടത്തിയ അനധികൃത നിർമാണത്തിന്റെ വാർത്ത ന്യൂസ് 18നാണ് പുറത്തുകൊണ്ടുവന്നത്.

   കഴിഞ്ഞ ഒന്നര വർഷക്കാലത്തിലധികമായി നിലനിന്നിരുന്ന വിവാദത്തിനാണ് റവന്യൂ വകുപ്പന്റെ കർശന നടപടി യിലൂടെ പരിഹാരമായത്. കുട്ടി സെൻ മേരീസ് പള്ളിയുടെ നേതൃത്വത്തിൽ മല കയറ്റം നടത്തിയിരുന്ന ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുരിശ് മാറ്റി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് നിർദേശം നൽകിയതിനെത്തുടർന്നാണ് കുരിശു മാറ്റി സ്ഥാപിക്കുന്നതിന് പകരം സമീപത്തെ കെഎസ്ഇബി ഭൂമി കൈയേറി ഇവിടെ കപ്പേള നിർമ്മിച്ചത്.

   പഞ്ചായത്തിൻറെ പെർമിറ്റും റവന്യൂ വകുപ്പ് അനുമതി ഇല്ലാതെ നടത്തുന്ന അനധികൃത നിർമാണത്തിന്റെ വാർത്ത ന്യൂസ് 18 നാണ് പുറത്ത് കൊണ്ടുവന്നത്. നിർമ്മാണത്തിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും വിവിധ വകുപ്പുകൾക്ക് പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ 25 ന് പള്ളി കമ്മിറ്റി ഭാരവാഹികളെയും ഹിന്ദു സംഘടനാ ഭാരവാഹികളുടെയും യോഗം വിളിച്ചു. കെഎസ്ഇബിയുടെ ഭൂമിയിലാണ് അനധികൃതമായി കപ്പേള നിർമ്മിച്ചിരിക്കുന്നത്.

   സർക്കാർഭൂമികളിൽ ഇത്തരം കയ്യേറ്റങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും അതിനാൽ പള്ളി കമ്മിറ്റി ഭാരവാഹികൾ രണ്ടുദിവസത്തിനുള്ളിൽ കപ്പേള പൊളിച്ചുനീക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. പൊളിച്ചു നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി കപ്പേള പൊളിച്ചു നീക്കിയത്. എന്നാൽ കെഎസ്ഇബി ഭൂമിയിൽ കെഎസ്ഇബി ജീവനക്കാരൻ നടത്തിയിരിക്കുന്ന നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
   First published: