അന്ത്യശുശ്രൂഷ ഓർത്തഡോക്സ് രീതിയിൽ വേണമെന്ന് പള്ളി അധികൃതർ; യാക്കോബായ അംഗത്തിന്റെ മൃതദേഹം അടക്കിയത് വീട്ടിൽ

ഓർത്തഡോക്സ് വിഭാഗത്തിന്റെ ഉടമസ്ഥതയിലായ പള്ളിയിൽ യാക്കോബായ സഭാ അംഗത്തിന്റെ മൃതദേഹം അടക്കം ചെയ്യണമെങ്കിൽ സഭാ പരിവർത്തനത്തിനുള്ള അപേക്ഷ ഒപ്പിട്ടുനൽകണമെന്നു അധികൃതർ നിർബന്ധിച്ചതായി മരിച്ച മറിയാമ്മയുടെ മകൻ മാത്യൂസ് പറഞ്ഞു.

news18-malayalam
Updated: November 3, 2019, 12:34 PM IST
അന്ത്യശുശ്രൂഷ ഓർത്തഡോക്സ് രീതിയിൽ വേണമെന്ന് പള്ളി അധികൃതർ; യാക്കോബായ അംഗത്തിന്റെ മൃതദേഹം അടക്കിയത് വീട്ടിൽ
News 18 Malayalam
  • Share this:
ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയുമായി ബന്ധപ്പെട്ടd ഓർത്തഡോക്സ്‌ യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് യാക്കോബായ വിഭാഗ അംഗത്തിന്റെ മൃതദേഹം വീട്ടിൽ അടക്കി. കായംകുളം മഞ്ഞാടിത്തറ മറിയാമ്മയുടെ മൃതദേഹമാണ് തർക്കത്തെ തുടർന്ന് വീട്ടിൽ താത്കാലിക കല്ലറ ഉണ്ടാക്കി മറവ് ചെയ്തത്. ആദ്യമായാണ് ഒരു യാക്കോബായ സഭാ അംഗത്തിന്റെ മൃതദേഹം വീട്ടിൽ അടക്കം ചെയ്യുന്നത്.

സുപ്രിം കോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന്റെ ഉടമസ്ഥതയിലായ പള്ളിയിൽ യാക്കോബായ സഭാ അംഗത്തിന്റെ മൃതദേഹം അടക്കം ചെയ്യണമെങ്കിൽ സഭാ പരിവർത്തനത്തിനുള്ള അപേക്ഷ ഒപ്പിട്ടുനൽകണമെന്നു അധികൃതർ നിർബന്ധിച്ചതായി മരിച്ച മറിയാമ്മയുടെ മകൻ മാത്യൂസ് പറഞ്ഞു. അന്ത്യ ശുശ്രുഷ ഓർത്തഡോക്സ് രീതിയിൽ നടത്തിയാൽ മാത്രമേ പള്ളിയിലെ കുടുംബ കല്ലറയിൽ അടക്കാനാകൂ എന്ന നിലപാടിലേക്ക് ഓർത്തഡോക്സ് വിഭാഗം നിലപാട് കടുപ്പിച്ചതോടെ സംസ്കാരം നടത്താൻ ആകാതെ വീട്ടുകാർ മടങ്ങുകയായിരുന്നു.

Also Read- കഞ്ചാവ് മൂക്കിൽ ഒളിപ്പിച്ചത് 18 വർഷത്തോളം ; ഒടുവിൽ പുറത്തെടുത്തത് ശസ്ത്രക്രിയയിൽ

മരണത്തിന്റെ മറവുപിടിച്ചു സഭാ പരിവർത്തനത്തിനായി ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരും സമ്മർദ്ദം ചെലുത്തുകയാണെന്ന് മറിയാമ്മയുടെ മകൻ കെ ആർ മാത്യൂസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ചു സംസ്കാരം നടത്താൻ ഒരുങ്ങി വഞ്ചിതരായെന്നാണ് വീട്ടുകാരുടെ ആരോപണം. എന്നാൽ ഓർത്തഡോക്സ് വിശ്വാസപ്രകാരമുള്ള ശുശ്രുഷകൾക്കു ശേഷം അടക്കം നടത്താൻ വിരോധമില്ലെന്ന് ഓർത്തഡോക്സ് വിഭാഗം അസിസ്റ്റന്റ് വികാരി തോമസ് മാത്യു വ്യക്തമാക്കി. മൃത ദേഹങ്ങൾ സംസ്കരിക്കുന്നതിൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം സമരത്തിലേക്ക് നീങ്ങുകയാണ്. ചൊവ്വാഴ്ച്ച മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ യാക്കോബായ വിഭാഗം സമരം ആരംഭിക്കും.

Also Read- നീന്തൽ:ഏഴുവയസുകാരിയെ തോൽപ്പിച്ച് എഴുപത്തിരണ്ടുകാരി

First published: November 3, 2019, 12:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading