നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോടതി വിധിയുടെ മറവിൽ പള്ളികൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല'; രണ്ടാം കൂനൻകുരിശ് സത്യം സംഘടിപ്പിച്ച് യാക്കോബായ സഭ

  'കോടതി വിധിയുടെ മറവിൽ പള്ളികൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല'; രണ്ടാം കൂനൻകുരിശ് സത്യം സംഘടിപ്പിച്ച് യാക്കോബായ സഭ

  1963നു ശേഷം ആദ്യമായാണ് കൂനൻ കുരിശ് സത്യം സംഘടിപ്പിക്കുന്നത്. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 

  • Share this:
   കോതമംഗലം: സുപ്രീം കോടതി വിധിയുടെ മറവില്‍ പള്ളികള്‍ പിടിച്ചെടുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായ സഭ രണ്ടാം കൂനൻ കുരിശ് സത്യം സംഘടിപ്പിച്ചു. കോതമംഗലം പള്ളിയില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് യാക്കോബായ വിശ്വാസികള്‍ പങ്കെടുത്തു. മെത്രപൊലീത്ത ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സത്യ വാചകം ചൊല്ലിക്കൊടുത്തു.

   പാരമ്പര്യത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് യാക്കോബായ സഭയുടെ രണ്ടാം കൂനം കുരിശ് സത്യം. 1963നു ശേഷം ആദ്യമായാണ് കൂനൻ കുരിശ് സത്യം സംഘടിപ്പിക്കുന്നത്. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

   പള്ളി തര്‍ക്ക വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം കൂനം കുരിശ് സത്യം യാക്കോബായ സഭ സംഘടിപ്പിച്ചത്...സുപ്രീം കോടതി വിധിയുടെ മറവില്‍ പള്ളികള്‍ പിടിച്ചെടുക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമങ്ങളെ ചെറുക്കുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യം വ്യക്തമാക്കുന്ന തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ കല്‍പ്പന ഇന്ന് രാവിലെ പള്ളികളില്‍ വായിച്ചിരുന്നു.

   ആയിരക്കണക്കിന് വിശ്വാസികള്‍ സത്യവാചകം ഏറ്റുച്ചൊല്ലി. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അടക്കമുള്ളവര്‍ പങ്കെടുത്തു.

   Also Read  പിറവം പള്ളിയുടെ ചുമതല കളക്ടർക്ക്; ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഞായറാഴ്ച ആരാധന നടത്താമെന്ന് ഹൈക്കോടതി

   First published:
   )}